Thursday, April 25, 2024

HomeMain Storyകൗതുകമായി രാഹുലിന്റെ അപരന്‍ ഭാരത് ജോഡോ യാത്രയില്‍; വൈറലായി വീഡിയോ

കൗതുകമായി രാഹുലിന്റെ അപരന്‍ ഭാരത് ജോഡോ യാത്രയില്‍; വൈറലായി വീഡിയോ

spot_img
spot_img

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ അവസാന ഘട്ടം കശ്മീരില്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആകെ പ്രചരിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ അപരനായ യുവാവാണ് ഇതിലുണ്ടായിരുന്നത്. ഈ വീഡിയോ വൈറലായിരിക്കുകയാണ്. രാഹുലിനെ പോലെ തന്നെയാണ് ഈ യുവാവും കാഴ്ച്ചയിലുള്ളത്. താടിയുടെ സ്റ്റൈല്‍ വരെ ഒരേ പോലെയാണ്.

ഇരുവരും വെള്ള ടീഷര്‍ട്ട് ധരിച്ച് കൈകോര്‍ത്ത് നടക്കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുകയാണ്. രാഹുലിനും അപരനുമൊപ്പം ഫോട്ടോയെടുക്കാന്‍ ആളുകള്‍ മത്സരിക്കുകയാണ്. ഫൈസല്‍ ചൗധരിയെന്നാണ് രാഹുലിന്റെ അപരന്റെ പേര്. ഒറ്റദിവസം കൊണ്ട് ഫൈസലിന്റെ കശ്മീരി ജനത ഏറ്റെടുത്തിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയെ കാണാനും ഫോട്ടോയെടുക്കാനും സാധിക്കാതെ വരുന്നവര്‍ തന്റെയൊപ്പം ഫോട്ടോയെടുക്കുകയാണെന്ന് ഫൈസല്‍ പറയുന്നു.

ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഫോട്ടോ എടുത്തിരിക്കുന്നത് ഫൈസലിന്റേയാണ്. ഇയാളുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹത്തിന്റെ നടത്തം എല്ലാ ടിവി ചാനലുകളിലും നിരന്തരം സംപ്രേഷണം ചെയ്യുന്നുണ്ട്. ആളുകള്‍ എന്റെയടുത്ത് വന്ന് ചിത്രങ്ങളെടുക്കാനും, വീഡിയോയെടുക്കാനും താല്‍പര്യപ്പെടുന്നു. ഞാനതിനെ ഇഷ്ടപ്പെടുന്നുവെന്നും ഫൈസല്‍ പറഞ്ഞു.

ജനുവരി അഞ്ചിനാണ് ഫൈസല്‍ യാത്രയുടെ ഭാഗമായത്. ഉത്തര്‍പ്രദേശ്-ദില്ലി അതിര്‍ത്തിയിലെ ബാഗ്പത്തില്‍ നിന്നാണ് യാത്രയിലേക്ക് ഫൈസല്‍ പ്രവേശിച്ചത്. മീററ്റില്‍ നിന്നുള്ളല കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അദ്ദേഹം. രാഹുല്‍ ഗാന്ധിയെ ജനങ്ങള്‍ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. അദ്ദേഹത്തിനൊപ്പം ചിത്രങ്ങള്‍ എടുക്കാനും ആഗ്രഹിക്കുന്നുണ്ട്.

ജനങ്ങള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് എനിക്കൊപ്പം തന്നെ ചിത്രങ്ങള്‍ എടുക്കാന്‍ ആളുകള്‍ തിരക്ക് കൂടുന്നത്. തിരക്ക് കൊണ്ട് അവര്‍ക്ക് രാഹുലിനെ കാണാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് അവര്‍ എന്റെ അടുത്ത് വരുന്നതെന്നും ഫൈസല്‍ പറഞ്ഞു. കാഴ്ച്ചയില്‍ രാഹുലിനെ പോലെ ഇരിക്കുന്നതില്‍ ഭാഗ്യം തോന്നുന്നു. എന്റെ പാര്‍ട്ടിയുടെ നേതാവിന്റെ രൂപത്തോടെ സാദൃശ്യമുണ്ട് എന്ന് പറയുന്നത് തന്നെ അഭിമാനമാണ്.

എന്നാല്‍ എപ്പോഴും ഞാനൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കുമെന്നും ഫൈസല്‍ പറഞ്ഞു. മീററ്റിലെ സംഘട്ട് ഗ്രാമത്തിലാണ് ഫൈസല്‍ താമസിക്കുന്നത്. ജാക്കറ്റും, സ്വെറ്ററുകളും ധരിച്ചാണ് എല്ലാവരും യാത്രയ്ക്ക് വരുന്നതെങ്കില്‍ ഫൈസല്‍ വരുന്നത് രാഹുലിനെ പോലെ ടീ ഷര്‍ട്ട് ധരിച്ചാണ്. രാഹുല്‍ ധരിക്കുമെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്തുകൊണ്ട് വെളുത്ത ടീ ഷര്‍ട്ട് ധരിച്ച് കൂടാ. എനിക്കതില്‍ യാതൊരു പ്രശ്നവുമില്ലെന്നും ഫൈസല്‍ പറഞ്ഞു. യാത്രയ്ക്ക് ജനങ്ങളുടെ പിന്തുണ കിട്ടുന്നില്ലെന്ന ബിജെപിയുടെ വാദം തെറ്റാണ്.

ജമ്മു കശ്മീരിലെ ജനങ്ങള്‍ ഇരുകൈയ്യും നീട്ടിയാണ് യാത്രയെ സ്വീകരിച്ചത്. ആയിരക്കണക്കിന് ആളുകള്‍ സ്വമേയധം യാത്രയുടെ ഭാഗമാവുകയാണ്. അവരോട് നന്ദി പറയുന്നുവെന്നും ഫൈസല്‍ പറഞ്ഞു. രാജ്യത്ത് വിദ്വേഷത്തിന്റെ മതിലുകളെ തകര്‍ത്ത്, സ്നേഹത്തിന്റെയും, സൗഹാര്‍ദത്തിന്റെ അന്തരീക്ഷം കൊണ്ടുവരുമെന്ന് ഫൈസല്‍ പറഞ്ഞു. ഈ യാത്ര നൂറു ശതമാനം വിജയകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments