Thursday, February 2, 2023

HomeMain Storyസ്വര്‍ണ വില കുതിച്ചുയര്‍ന്ന് റെക്കോര്‍ഡില്‍, കുത്തനെ ഇടിയാനും സാധ്യത

സ്വര്‍ണ വില കുതിച്ചുയര്‍ന്ന് റെക്കോര്‍ഡില്‍, കുത്തനെ ഇടിയാനും സാധ്യത

spot_img
spot_img

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില പവന് 42,000 കടന്നു കുതിക്കുന്നു. 280 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,160 രൂപ. ഗ്രാമിന് 35 രൂപ കൂടി 5270 ആയി. റെക്കോര്‍ഡ് നിരക്കാണിത്. ഇന്നലെ പവന്‍ വില 80 രൂപ ഉയര്‍ന്നിരുന്നു. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി വില ഉയരുന്ന പ്രവണതയാണ് കാണുന്നത്.

ഈ മാസം തന്നെ 1300ലധികം രൂപയാണ് പവന് കൂടിയത്. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ പത്ത് ഗ്രാമിന് 60000 രൂപയാകുമെന്നാണ് പ്രവചനം. ഒരു പവന് 48000 രൂപയും. ഇങ്ങനെ പോയാല്‍ വിവാഹ ആവശ്യങ്ങള്‍ക്കും മറ്റും സ്വര്‍ണാഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവരുടെ കാര്യം കഷ്ടമാകും.

ഇതിനിടെയാണ് നേരിയ പ്രതീക്ഷയുള്ള ചില വിവരങ്ങള്‍ വന്നിരിക്കുന്നത്. ഒരുപക്ഷേ, സ്വര്‍ണവില കുറയാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരണമെങ്കില്‍ ഫെബ്രുവരി ഒന്ന് വരെ കാത്തിരിക്കണം. ഈ പോക്ക് പോയാല്‍ വില കുറയാന്‍ യാതൊരു സാധ്യതയുമില്ല. എന്നാല്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചാല്‍ വില ഇടിയും.

ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയില്‍ മാറ്റം വരുത്തണമെന്നാണ് ജ്വല്ലറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ആവശ്യം. ആഭരണങ്ങളുടെ കയറ്റുമതി പ്രോല്‍സാഹിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഉയര്‍ന്ന നികുതി വിലക്കയറ്റത്തിന് പ്രധാന ഘടകമാണ്.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്. അതുവരെ 7.5 ശതമാനമായിരുന്ന ഇറക്കുമതി തീരുവ 12.5 ശതമാനമാക്കി ഉയര്‍ത്തി. ഇതിന് പുറമെ 2.5 ശതമാനം അഗ്രി സെസ് നിലവിലുണ്ട്. കൂടാതെ മൂന്ന് ശതമാനം അധിക ജിഎസ്ടിയുമുണ്ട്. എല്ലാം ചേര്‍ക്കുമ്പോള്‍ 18 ശതമാനം നികുതി വരും. എത്ര വില കൂടിയാലും ആവശ്യക്കാര്‍ വാങ്ങുമെന്നാണ് പൊതുവേയുള്ള കണക്കുകൂട്ടല്‍.

ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതോടെ ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി കുറഞ്ഞു. വില കൂടുകയും ചെയ്തു. ഇതോടെ ആവശ്യക്കാര്‍ ഏറെ പ്രതിസന്ധിയിലായി. സ്വര്‍ണവില നിയന്ത്രിക്കുന്നത് പല ഘടകങ്ങള്‍ ആണെങ്കിലും നികുതി പ്രധാന വിഷയമാണ്. ജ്വല്ലറി വ്യവസായികളുടെ ആവശ്യം കണക്കിലെടുത്ത് സര്‍ക്കാര്‍ നികുതി കുറച്ചാല്‍ വിലയില്‍ വലിയ വ്യത്യാസം വരും.

ആഭരണ മേഖല ദിനംപ്രതി പ്രതിസന്ധിയിലാകുന്നു എന്നാണ് ഈ രംഗത്തുള്ളവരുടെ പരാതി. ഇതിന് പരിഹാരമെന്നോണം മൂന്ന് കാര്യങ്ങളാണ് അവര്‍ ആവശ്യപ്പെടുന്നത്. അതിലൊന്നാണ് ഇറക്കുമതി തീരുവ കുറയ്ക്കണം എന്നത്. നികുതി കുറച്ചാല്‍ സ്വര്‍ണക്കടത്ത് ഇല്ലാതാക്കാമെന്നും അവര്‍ പറയുന്നു. ആഭരണങ്ങളുടെ കയറ്റുമതി പ്രോല്‍സാഹിപ്പിക്കാന്‍ നടപടിയുണ്ടാകണം, ബുള്ളിയന്‍ എക്സ്ചേഞ്ച് പ്രവര്‍ത്തനം വ്യാപകമാക്കണം എന്നീ ആവശ്യങ്ങളും അവര്‍ മുന്നോട്ട് വെക്കുന്നു.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ സാധ്യതയില്ലെന്ന് വിലയിരുത്തപ്പെടുന്നു. നികുതി കുറച്ചാല്‍ ഇന്ത്യയുടെ വിദേശ വ്യാപാര കമ്മിറ്റി കൂട്ടുമെന്നതാണ് ഒരു കാരണം. ലോകത്ത് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വീണ്ടും ഇറക്കുമതി പ്രോല്‍സാഹിപ്പിക്കുന്നത് ഉചിതമാകില്ല എന്നാണ് ധനകാര്യ വിദഗ്ധരുടെ അഭിപ്രായം. അങ്ങനെ സംഭവിച്ചാല്‍ രൂപയുടെ മൂല്യത്തെ ബാധിക്കും.

ഇങ്ങനെ രൂപയുടെ മൂല്യം വര്‍ധിച്ചാല്‍ സ്വര്‍ണവിലയില്‍ വലിയ മാറ്റം സംഭവിക്കും. ഇന്ത്യയുടെ വിദേശ വ്യാപാര ഇടപാടുകള്‍ക്ക് ഡോളര്‍ ഒഴിവാക്കി രൂപയിലേക്ക് മാറ്റാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. റിസര്‍വ് ബാങ്ക് ഇതിന് പച്ചക്കൊടി കാട്ടിയിട്ടുണ്ട്. സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. രൂപയില്‍ വിദേശ ഇടപാട് നടത്താന്‍ സാധിച്ചാല്‍ ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തിന് കോട്ടം തട്ടില്ല. രൂപയുടെ മൂല്യം വര്‍ധിക്കും.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments