Monday, January 30, 2023

HomeMain Storyഡോക്യുമെന്ററിയെ കുറിച്ച് അറിയില്ലെന്ന് ബി.ബി.സി വിവാദത്തില്‍ അമേരിക്ക

ഡോക്യുമെന്ററിയെ കുറിച്ച് അറിയില്ലെന്ന് ബി.ബി.സി വിവാദത്തില്‍ അമേരിക്ക

spot_img
spot_img

വാഷിങ്ടണ്‍ ഡി.സി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബി.ബി.സി ഡോക്യൂമെന്ററി വിവാദത്തില്‍ പ്രതികരണവുമായി യു.എസ്. ഇന്ത്യയും അമേരിക്കയും തമ്മില്‍ പങ്കുവയ്ക്കുന്ന മൂല്യങ്ങളെ കുറിച്ചാണ് അറിയുന്നതെന്നും ഡോക്യുമെന്ററിയെ കുറിച്ച് അറിയില്ലെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ഡോക്യുമെന്ററി വിവാദത്തെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

”നിങ്ങള്‍ പറയുന്ന ഡോക്യുമെന്ററിയെ കുറിച്ച് അറിയില്ല. പക്ഷേ, രണ്ട് ജനാധിപത്യ രാജ്യങ്ങളെന്ന നിലയില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ പങ്കുവയ്ക്കുന്ന മൂല്യങ്ങളെ കുറിച്ച് പരിചയമുണ്ട്…” നെഡ് പറഞ്ഞു. ഇന്ത്യയുമായി ആഗോള നയതന്ത്ര ബന്ധം സൂക്ഷിക്കുന്നതിന് നിരവധി ഘടകങ്ങളുണ്ട്. അടുത്ത രാഷ്ട്രീയ, സാമ്പത്തിക ബന്ധമുണ്ട്, ഇന്ത്യയിലൈയും അമേരിക്കയിലെയും ജനങ്ങള്‍ തമ്മില്‍ അസാധാരണമായ ആഴത്തിലുള്ള ബന്ധമുണ്ടെന്നും നെഡ് പ്രൈസ് പറഞ്ഞു.

ഡോക്യുമെന്ററി വിവാദത്തില്‍ മോദിയെ പിന്തുണയ്ക്കുന്ന നിലപാടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാഗത്തുനിന്നുണ്ടായത്. ഡോക്യുമെന്ററിയിലെ കഥാപാത്ര നിര്‍മ്മിതിയോട് യോജിക്കുന്നില്ല എന്നായിരുന്നു ബ്രിട്ടീഷ് പാര്‍ലമെന്ററില്‍ ഋഷി സുനക് പറഞ്ഞത്.

അതേസമയം, വിവാദങ്ങള്‍ക്കിടയിലും ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി പുറത്തുവിട്ടു. ഗുജറാത്ത് കലാപത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നതായിരുന്നു ഡോക്യമെന്ററിയുടെ ആദ്യം ഭാഗം. ഡോക്യുമെന്ററി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments