Tuesday, April 16, 2024

HomeMain Storyട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സഭകളിലേക്ക് സ്വാഗതം ചെയ്യാന്‍ തയ്യാറകണമെന്ന് മാര്‍പാപ്പ

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സഭകളിലേക്ക് സ്വാഗതം ചെയ്യാന്‍ തയ്യാറകണമെന്ന് മാര്‍പാപ്പ

spot_img
spot_img

വത്തിക്കാന്‍: സ്വവര്‍ഗാനുരാഗം കുറ്റകരമാക്കുന്ന നിയമങ്ങള്‍ക്ക് എതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവം എല്ലാവരെയും സ്നേഹിക്കുന്നെന്നും എല്‍.ജി.ബി.ടി.ക്യു വിഭാഗത്തെ സഭകളിലേക്ക് സ്വാഗതം ചെയ്യാന്‍ ബിഷപ്പുമാര്‍ തയ്യാറകണമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സ്വവര്‍ഗാനുരാഗത്തെ പിന്തുണച്ച് മാര്‍പാപ്പ് രംഗത്തെത്തിയത്. സ്വവര്‍ഗാനുരാഗികള്‍ ആകുന്നത് ഒരു കുറ്റമല്ലെന്ന് മാര്‍പാപ്പ പറഞ്ഞു.

കത്തോലിക്ക സഭയിലെ ചില ബിഷപ്പുമാര്‍ സ്വവര്‍ഗാനുരാഗത്തിന് എതിരായ നിയമങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും അന്തസ്സ് തിരിച്ചറിയാന്‍ ബിഷപ്പുമാര്‍ മാറ്റത്തിന്റെ പ്രക്രിയയ്ക്ക് വിധേയരാകേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ദൈവത്തിന് നമ്മള്‍ ഓരോരുത്തരോടും ഉള്ളപോലെ ആര്‍ദ്രതയും ദയയും ബിഷപ്പുമാര്‍ പ്രകടിപ്പിക്കണം. നമ്മള്‍ എല്ലാവരും ദൈവത്തിന്റെ മക്കളാണ്. ദൈവം നമ്മളെ സ്നേഹിക്കുന്നു. നമ്മള്‍ എല്ലാവരും നമ്മുടെ അന്തസ്സിന് വേണ്ടിയാണ് പോരാടുന്നത്. സ്വവര്‍ഗാനുരാഗികള്‍ ആയിരിക്കുന്നത് കുറ്റമല്ല. പക്ഷേ അത് പാപമാണ്. നമുക്ക് ആദ്യം പാപത്തേയും കുറ്റകൃത്യത്തേയും തിരിച്ചറിയാന്‍ പഠിക്കാം…” മാര്‍പാപ്പ പറഞ്ഞു.

സ്വവര്‍ഗ രതി പാപമാണ് എന്നാണ് കത്തോലിക്ക സഭയില്‍ പഠിപ്പിക്കുന്നത്. അത് തിരുത്തണമെന്നന് മാര്‍പാപ്പ ആഹ്വാനം ചെയ്തിട്ടില്ല. പകരം, സ്വവര്‍ഗ രതി കുറ്റകരമാണെന്ന സമീപനം സ്വീകരിക്കരുത് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

64 രാജ്യങ്ങളില്‍ സ്വവര്‍ഗാനുരഗം കുറ്റകരമാണ്. ഇതില്‍ 11 ഇടങ്ങളില്‍ സ്വവര്‍ഗാനുരാഗം മരണശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. 2003ല്‍ സ്വവര്‍ഗാനുരാഗത്തിന് എതിരായ നിയമം കുറ്റകരമാണെന്ന് സുപ്രീംകോടതി വിധിച്ചിട്ടും അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും ഇപ്പോഴും ഈ നിയമം നിലനില്‍ക്കുന്നുണ്ട്.

ഫ്ലോറിഡയില്‍ ഇപ്പോഴും ‘ഡോണ്‍ഡ് സേ ഗേയ്’ നിയമം നിലനില്‍ക്കുന്നുണ്ട്. ഇത്തരം നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്ര സഭ അടക്കമുള്ളവ പലതവണ ആവശ്യപ്പെട്ടിട്ടും പല രാജ്യങ്ങളും ചെവികൊണ്ടിട്ടില്ല. ഇത്തരം നിയമങ്ങള്‍ അവസാനിപ്പിക്കാന്‍ കത്തോലിക്ക സഭ മുന്‍കൈയെടുക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments