Friday, March 29, 2024

HomeMain Storyറിപ്പബ്ലിക് ദിന നിറവില്‍ ഇന്ത്യ; പരേഡില്‍ സ്ത്രീ ശക്തി വിളിച്ചോതി കേരളത്തിന്റെ ടാബ്ലോ

റിപ്പബ്ലിക് ദിന നിറവില്‍ ഇന്ത്യ; പരേഡില്‍ സ്ത്രീ ശക്തി വിളിച്ചോതി കേരളത്തിന്റെ ടാബ്ലോ

spot_img
spot_img

ന്യൂഡല്‍ഹി: രാജ്യം വര്‍ണാഭവും പ്രൗഢഗംഭീരവുമായ ചടങ്ങുകളോടെ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. കര്‍ത്തവ്യപഥില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ദേശീയ പതാക ഉയര്‍ത്തി. 21 ഗണ്‍ സല്യൂട്ട് സ്വീകരിച്ചു.

തുടര്‍ന്ന് പ്രൗഢ ഗംഭീരവും സൈനികശക്തി വിളിച്ചോതുന്നതുമായ റിപ്പബ്ലിക് ദിന പരേഡ് ആരംഭിച്ചു. കര, നാവിക, വ്യോമ സേനകളും വിവിധ അര്‍ധസൈനിക വിഭാഗവും എന്‍എസ്എസ്, എന്‍സിസി വിഭാഗങ്ങളും കര്‍ത്തവ്യപഥിലൂടെയുള്ള പരേഡില്‍ അണിനിരക്കുന്നുണ്ട്.

ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി. പുതിയ ഇന്ത്യ, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം.

സംസ്ഥാനങ്ങളുടേയും വിവിധ മന്ത്രാലയങ്ങളുടേയും നിശ്ചലദൃശ്യങ്ങളും പരേഡില്‍ അണിനിരക്കും. കേരളത്തിന്റെ ഫ്ലോട്ടും ഇത്തവണ പരേഡില്‍ അണിനിരക്കുന്നുണ്ട്. റിപ്പബ്ലിക് ദിന പരേഡ് കണക്കിലെടുത്ത് ഡല്‍ഹിയില്‍ കടുത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

രാജ്യം 74-ാമത് റിപബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍, ഘോഷയാത്രയില്‍ വൈവിധ്യമാര്‍ന്ന പാരമ്പര്യമാകും ടാബ്ലോകളില്‍ രാജ്യം പ്രതിഫലിപ്പിക്കുക. ഘോഷയാത്രയില്‍ സ്ത്രീ ശക്തി വിളിച്ചോതുന്ന ‘നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും’ എന്ന കേന്ദ്ര പ്രമേയമാക്കി ഉരുവിന്റെ മാതൃകയില്‍ ബേപ്പൂര്‍ റാണി എന്ന പേരിലാണ് കേരളത്തിന്റെ ടാബ്ലോ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments