Friday, March 29, 2024

HomeMain Storyതന്നെ ഹിന്ദുവെന്ന് വിളിക്കണമെന്ന് കെ.എച്ച്.എന്‍.എ കോണ്‍ക്ലേവില്‍ കേരള ഗവര്‍ണര്‍

തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്ന് കെ.എച്ച്.എന്‍.എ കോണ്‍ക്ലേവില്‍ കേരള ഗവര്‍ണര്‍

spot_img
spot_img

തിരുവനന്തപുരം: ഹിന്ദു എന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിര്‍ണയിക്കുന്ന പദമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) കോണ്‍ക്ലേവിലാണ് ഗവര്‍ണറുടെ പരാമര്‍ശം.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ കോണ്‍ക്ലേവ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരകുന്നു അദ്ദേഹം. കെ.എച്ച്.എന്‍.എ പ്രസിഡന്റ് ജി. കെ. പിള്ള അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സംവിധായകനും കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക് ആര്‍ഷദര്‍ശന പുരസ്‌ക്കാരം സമ്മാനിച്ചു. അടൂര്‍ ഗോപാലകൃഷ്ന്‍, വി മധൂസൂദനന്‍ നായര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ബി മാധവന്‍ നായര്‍, ഡോ രാംദാസ് പിള്ള, രഞ്ജിത് പിള്ള എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്ന് നടന്ന വേള്‍ഡ് ഹിന്ദു പാര്‍ലമെന്റിന് ചെര്‍മാന്‍ മാധവന്‍ ബി നായര്‍ അധ്യക്ഷത വഹിക്കച്ചു. ആര്‍ രാമചന്ദ്രന്‍ നായര്‍, ഐഎഎസ്, പ്രൊഫ എം ജി ശശിഭൂഷന്‍,വിജി തമ്പി്, കെ പി ശശികല ടീച്ചര്‍, ബി എ ബിജു, കെ മധു,എം എസ് ഭുവനചന്ദ്രന്‍, മണ്ണടി ഹരി,രഘുചന്ദ്രന്‍ നായര്‍, രമേഷ് കെ.വി, രഞ്ജിന്‍ രാജ്, എസ് രാജശേഖരന്‍ നായര്‍, സന്ദീപ് വാചസ്പതി, സന്ദീപ് വാര്യര്‍, ശ്രീജിത്ത് പണിക്കര്‍, ബി ആര്‍ അജിത്ത്, സുബ്രഹ്‌മണ്യന്‍ പെരിങ്ങോട്, സുരേഷ് കൊച്ചാട്ടില്‍, യു എസ് കൃഷ്ണകുമാര്‍, ഉണ്ണികൃഷ്ണന്‍ ഗോപിനാഥ,വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി, റാണി മോഹന്‍ദാസ്, കലാമണ്ഡലം രാജഗോപാല്‍, ആചാര്യ മനോജ്, ഗാമാസ്, ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ശാന്താനന്ദ മഹര്‍ഷി സമാപന പ്രഭാഷണം നടത്തി.

രണ്ടു മണിക്ക് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ് വിതരണം നടക്കും. ട്രുസ്ടീബോര്‍ഡ് ചെയര്മാന് ഡോക്ടര്‍ രാംദാസ് പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജി രാജ്മോഹന്‍, അനില്‍കുമാര്‍ പിള്ള , വെങ്കിടേശര്‍മ, ടി എന്‍ നായര്‍, സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ പങേടുക്കും. കേരളത്തില്‍ പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന പാവപെട്ട മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണ് സ്‌കോളര്‍ഷിപ്, 2006 ഇല്‍ തുടങ്ങിയ സ്‌കോളര്‍ഷിപ്പില്‍ ഇതിനകം 625 വിദ്യാര്‍ത്ഥികള്‍ക്കായി 1 . 65 കോടി വിതരണം ചെയ്യുകയുണ്ടായി. മൂന്ന് മണിക്ക് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര മന്ത്രി ശ്രീ വി. മുരളീധരന്‍ ഉത്ഘാടനം ചെയ്യും.

അമ്മകൈനിട്ടം പദ്ധതിയുടെ ഉദ്ഘാടനം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി നിര്‍വഹിക്കും. സൂര്യ കൃഷ്ണമൂര്‍ത്തി, നടി അനുശ്രീ എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കെഎച്ച് എന്‍ എയുടെ തിരുവാഭരണം പുരസ്‌ക്കാരം (കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള), ശ്രീകൃഷ്ണ സേവാ പുരസ്‌ക്കാരം(ഗുരുവായൂര്‍ കൃഷ്ണന്‍ ),ഗജപരിപാലന പുരസ്‌ക്കാരം(ആനപ്രേമികളുടെ ഇഷ്ടപാപ്പാനായി മാറിയ മാമ്പി ശരത്), ക്ഷേത്ര ചൈതന്യം പുരസ്‌ക്കാരം (മണയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരി),ശാസ്ത്ര പ്രതിഭ പുരസ്‌ക്കാരം, (നമ്പി നാരായണന്‍), അശ്വനി ദേവ് തന്ത്രി (അതിരുദ്ര പുരസ്‌ക്കാരം) എന്നിവ കേന്ദ്രമന്ത്രി വിതരണം ചെയ്യും.

ഇതിനകം ലോകമെമ്പാടുമുള്ള പ്രേക്ഷകമനസില്‍ ഇടംപിടിച്ച സൂപ്പര്ഹിറ് ചലച്ചിത്രം മാളികപ്പുറം സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഉണ്ണി മുകുന്ദന്‍, അഭിലാഷ് പിള്ള, വിഷ്ണു ശശിശങ്കര്‍, രഞ്ജിന്‍ രാജ്,ദേവ നന്ദന, ശ്രീപത് യാന്‍ എന്നിവരെ അനുമോദിക്കും.

വിത്യസ്ത രംഗങ്ങളിലെ പ്രതിഭകളായ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്-ക്ഷേത്ര തന്ത്രി ഡോ. എസ് മഹേഷ് ഗുരുക്കള്‍ -കളരി, കലാമണ്ഡലം സംഗിത-നങ്ങ്യാര്‍കൂത്ത്, ജിഷ്ണു പ്രതാപ്-കൂടിയാട്ടം, എരിക്കാവ് എന്‍. സുനില്‍- മൃദംഗം, യദു വിജയകൃഷ്ണന്‍ -സംസ്‌ക്യത സിനിമ, കല്ലാറ്റ് മണികണ്ഠ കുറുപ്പ്, കളമെഴുത്ത് പാട്ട്, ബി എസ് ബിജു-ചുവര്‍ചിത്രകല, അഖില്‍ കോട്ടയം-നാദസ്വരം, മണ്ണൂര്‍ ചന്ദ്രന്‍-പൊറാട്ട് നാടകം, ഹരികുമാര്‍ താമരക്കുടി -കാക്കാരിശ്ശി നാടകം, താമരക്കുടി രാജശേഖരന്‍ -മുഖര്‍ശംഖ് എന്നിവരെ ആദരിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments