Sunday, February 16, 2025

HomeMain Storyപി. സി. മാത്യു ഫോർ ഗാർലാൻഡ് മേയർ 2025 ക്യാമ്പയിൻ തുടക്കം ഹരമായി

പി. സി. മാത്യു ഫോർ ഗാർലാൻഡ് മേയർ 2025 ക്യാമ്പയിൻ തുടക്കം ഹരമായി

spot_img
spot_img

(പി. പി. ചെറിയാൻ)

ഡാളസ്: 2025 മെയ് മൂന്നിന് ഒഴിവു വരുന്ന ഗാർലാൻഡ് മേയർ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥി പി. സി. മാത്യു വിന്റെ ഒഫിഷ്യൽ ക്യാമ്പയിൻ കിക്ക്‌ ഓഫ് ഗാര്ലാണ്ടിലെയും പരിസര സിറ്റികളിലെയും വോട്ടർമാർക്കിടയിൽ ഹരം പകർന്നുകൊണ്ട് കഴിഞ്ഞ ഡിസംബർ 29 ന് വൈകിട്ട് കെ. ഇ. എ. ഹാളിൽ അരങ്ങേറി. വിവിധ വിഭാഗങ്ങളിലുള്ള വോട്ടർമാർ പങ്കെടുത്തു എന്നുള്ളത് നാനാത്വം വിളിച്ചറിയിക്കുകയും എല്ലാ സമൂഹത്തെയും ചേർത്ത് പിടിക്കുമെന്നുള്ള പി. സി. യുടെ ഴ്ചപ്പാടിന് പകിട്ടേറുകയും ചെയ്തു.

ക്യാമ്പയിൻ മാനേജർ മാർട്ടിൻ പാടേറ്റി പരിപാടികൾ നിയന്ത്രിച്ചു. പി. സി. മാത്യു വിനെ ജയിപ്പിക്കാൻ ആവേശത്തോടെ എത്തിയവരെ അദ്ദേഹം അതെ ആവേശത്തോടെ സ്വാഗതം ചെയ്തു.

പി. സി. മാത്യുവിന്റെ വിജയത്തിനായി പാസ്റ്റർ കാർലാൻഡ് റൈറ്റ് പ്രാർത്ഥിച്ചു തുടക്കം കുറിച്ച പരിപാടികൾക്ക് അഗപ്പേ ചർച് സീനിയർ പാസ്റ്ററും അഗപ്പേ ഹോം ഹെൽത്ത് പ്രഡിഡണ്ടും സംഗീതജ്ഞനുമായ ഷാജി കെ ഡാനിയേൽ പി. സി. മാത്യുവിന്റെ സാമൂഹ്യ പ്രതിബദ്ധതയെ പറ്റി ഊന്നി പറയുകയും വർഷങ്ങളായി പി. സി. യുമായുള്ള ബന്ധത്തെ പറ്റി വിവരിക്കുകയും തൻ്റേയും തന്റെ സുഹൃത്തുക്കളുടെയും പരിപൂർണ പിന്തുണ അറിയിക്കുകയും ചെയ്തു.

ക്യാമ്പയിൻ ട്രഷററും ഡാളസ് കോളേജ് പ്രൊഫസറും സാമൂഹ്യ പ്രവർത്തകനും കൂടിയായ ബിൽ ഇൻഗ്രാം പി സി. യുടെ പ്രധാന ലക്ഷ്യങ്ങളായ സുരക്ഷിതത്വം, സാമ്പത്തീക മുന്നേറ്റം, ഇൻഫ്രാസ്ട്രക്ചർ മുതലായവയെ പറ്റി പ്രതിപാദിച്ചു പ്രസംഗിക്കുകയും പി. സി. പറയുക മാത്രമല്ല പ്രവർത്തിച്ചു കാണിക്കുവാനും കഴിവുള്ള ആളാണെന്ന് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.

അഖിലും മിസ്സസ് പ്രശാന്തും ചേർന്നു പാടിയ ഗാനങ്ങൾ സദസിൽ ആത്മീയ സന്തോഷം പകർന്നു. ക്യാമ്പയ്‌ഗൻ കമ്മിറ്റി അംഗം റയാൻ കീലൻ, പി. സി. മാത്യുവിനെ കൂടുതലായി സദസിനു പരിചയപ്പെടുത്തി. ഹോം ഔനേഴ്‌സ് അസ്സോസിയേഷനിലൂടെ പരിചയപ്പെട്ടതുമുതൽ പി. സി. ഗാർലാൻഡ് സിറ്റിയിൽ ബോർഡിലും കമ്മീഷനിലും ഒക്കെ സേവനം അനുഷ്ടിച്ച പ്രവർത്തനങ്ങളെ പറ്റി എടുത്തു പറഞ്ഞു. പി. സി. മാത്യു കേരളത്തിൽ മഹാത്മാ ഗാന്ധി യൂണിവർസിറ്റിയിൽ സെനറ്റിൽ അംഗമായിരുന്നെന്നും ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിൽ ബോർഡ് മെമ്പർ ആയും സ്പോർട്സ് സബ്കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചു എന്നും പി. സി. യെ ഗാർലാൻഡ് മേയറായി തെരഞ്ഞെടുക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ക്യാമ്പയിൻ ടീമിൽ അംഗമായ ലാറ്റിനോ കമ്മ്യൂണിറ്റിയുടെ കോഓർഡിനേറ്റർ കൂടിയായ ജോഷ് ഗാർഷ്യ പി. സി. തന്റെ സഹോദരനെ പോലെയാണെന്നും എല്ലാ പിന്തുണയും നൽകുമെന്നും പറഞ്ഞു. ഗാർലാൻഡ് സിറ്റി ബോർഡിലും മറ്റും പ്രവർത്തിക്കുന്ന യുവ നേതാവും അധ്യാപകനുമായ ജോ മാവേര തന്റെ പരിപൂർണ പിന്തുണ അറിയിച്ചുകൊണ്ട് പ്രസംഗിച്ചു.

പാസ്റ്റർ ഇർവിൻ ബാരെറ്റ് പി. സി. മാത്യുവിനെ പോലെ എല്ലാവരെയും ഉൾക്കൊള്ളുവാനും സ്നേഹിക്കുവാനും കഴിയുന്നവരാണ് നേതൃത്വത്തിലേക്ക് കടന്നുവരേണ്ടതെന്നും എല്ലാ പിന്തുണയും നൽകുമെന്നും തന്റെ പ്രസംഗത്തിൽ പറഞ്ഞു. ജസ്റ്റിസ് ഓഫ് പീസ് കോളിൻ കൗണ്ടിയിൽ ജഡ്ജ് ആയി മത്സരിച്ച സ്ഥാനാർഥി കൂടിയാണ് പാസ്റ്റർ ഇർവിൻ.

സിറ്റി ഓഫ് സാക്സി കൌൺസിൽ സ്ഥാനാർഥി കൂടിയായ ഗുരുവിന്ദർസിംഗ് തന്റെ പ്രസംഗത്തിൽ പി. സി. മാത്യുവിനെപോലെ പാഷൻ ഉള്ള ലീഡേഴ്‌സ് ആണ് സമൂഹത്തിന് ആവശ്യം എന്ന് എടുത്തു പറയുകയും പിന്തുണ അറിയിക്കുകയും ചെയ്തു.

മുസ്ലിം സമൂഹത്തെ പ്രതിനിധീകരിച്ചു സൈഫുൽ ഇസ്ലാം പ്രസംഗിക്കുകയും എല്ലാവരേയും ഉൾകൊള്ളുന്ന മനോഭാവത്തെ അംഗീകരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. മലയാളീ സമൂഹത്തിനായി റിയൽട്ടറും കാമ്പയിൻ അംഗ വും കൂടിയായ എബ്രഹാം മാത്യു പ്രസംഗിച്ചു പിന്തുണ അറിയിച്ചു.

ക്യാമ്പയിൻ അംഗമായ ആഷ്‌ലി വിൻസ്റ്റൺ പി. സി. മാത്യു അമേരിക്കൻ സമൂഹത്തിൽ പ്രവർത്തിച്ചു ജന പിന്തുണയുള്ള നേതാവാണെന്ന് തന്റെ പ്രെസംഗത്തിൽ പറഞ്ഞു. ആഫ്രിക്കൻ അമേരിക്കൻ വംശജ കൂടിയായ ആഷ്‌ലി തന്റെയും കുടുംബത്തിന്റെയും എല്ലാ സഹായവും നൽകുമെന്നും എടുത്തു പറയുകയുണ്ടായി.

പി. സി. മാത്യു തന്റെ മറുപടി പ്രസംഗത്തിൽ 2005 ൽ അമേരിക്കയിൽ കാലുകുത്തിയപ്പോൾ ആദ്യമായി താമസിച്ചത്മു ഗാർലണ്ടിൽ. പിന്നീട്ത ഇർവിങ്ങിലേക്കു കുട്ടികളുടെ സ്കൂൾ ആവശ്യവുമായി മാറേണ്ടി വന്നെങ്കിലും 2014 ൽ ഗാർലണ്ടിൽ വീടു വാങ്ങി. ഗാർലണ്ടിലെ റോസ്‌ഹിൽ റോഡിലുള്ള സീറോ മലബാർ ചർച്ചിലും, ലോക്കസ്റ്റ്പ ഗ്രൂവിലുള്ള സെയിന്റ് ഗ്രീഗോറിയോസ് ചര്ച് ഓഡിറ്റോറിയത്തിലും പല പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഗാർലാൻഡ് സിറ്റിയിൽ ബോർഡ് ആൻഡ് കമ്മീഷനുകളിൽ പ്രവർത്തിക്കുവാനും അവസരം ലഭിച്ചു. മേയറുമായും കൗൺസിൽ അംഗങ്ങളുമായി സുഹൃത് ബന്ധം ശപിച്ചു. ഗാർലാൻഡ് തന്റെ പ്രവർത്തന മേഖലയിൽ അന്നും ഇന്നും പ്രധാനപ്പെട്ട സിറ്റിയായിരുന്നു. അതുകൊണ്ടു തന്നെ തന്റെ വിജയത്തിനായി സഹായിക്കണമെന്ന് പി. സി. വിനീതമായി അഭ്യർത്ഥിച്ചു.

തന്റെ ഭാര്യ ഡെയ്സി മാത്യു, മകൾ ആലിൻ മാത്യു, മരുമകൻ ടിമോ കുരിയൻ, മകൻ അൻസൽ മാത്യു, തന്റെ മൂത്ത സഹോദരി ഭർത്താവ് തോമസ് മാത്യു എന്നിവരുമായി കുടുംബയാണ് കാമ്പയിൻ കിക്ക്‌ ഓഫിന് പി. സി. എത്തിയത്.

സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന പല നേതാക്കളും പരിപാടിയിൽ പങ്കുടുത്തു ക്യാമ്പയിൻ കിക്ക് ഓഫ് മനോഹരമാക്കി. പി. പി. ചെറിയാൻ, വര്ഗീസ് കയ്യാലക്കകം, പാസ്റ്റർ സണ്ണി വെട്ടാപ്പാല, പാസ്റ്റർ സാമുവേൽ ജോൺ, ജോളി സാമുവേൽ, ഹെറാൾഡ് പത്രാധിപർ തരകൻ സാർ, തോമസ് ചെല്ലേത്ത്, അനശ്വർ മാമ്പിളി, ജോൺ സാമുവേൽ, ജിൻസ് മാടമാണ (ഗ്രേസ് ഇൻഷുറൻസ്), കാൽ ജോർജ്, ബെന്നി ജോൺ, ജെയ്സി ജോർജ്സ, സജി സ്കറിയ (സൗണ്ട്) മുതലായവർ പങ്കെടുത്തു പരിപാടി ആവേശകരമാക്കി.

ഐറിനും ടിന്റുവും നയിച്ച യുഗ്മ ഗാനവും ജയകുമാർ പിള്ളയും അൽസ്റ്റർ മാമ്പിള്ളിയും മറ്റു പാട്ടുകാരും ഒപ്പം ഡാളസിലെ അറിയപ്പെടുന്ന പാട്ടുകാരനായ ചാർളി വാരണത്തിന്റെ പാട്ടും പരിപാടികൾക്ക് മാറ്റു കൂട്ടി. പങ്കെടുത്തു പിന്തുണ നൽകിയ ഏവർകും ഒപ്പം അത്താഴം ഒരുക്കിയതോടൊപ്പം എല്ലാ സഹായവും നൽകിയ കിയ ഉടമ സിബി, ഷാനു, അനിയന്കുഞ്ഞു എന്നിവരോടും സ്റ്റാഫിനോടുമുള്ള നന്ദിയും പി. സി. മാത്യു അറിയിച്ചു. പി. സി. മാത്യു വിജയിക്കുവാൻ സാമ്പത്തികം ഉൾപ്പടെ എല്ലാ സഹായവും നൽകണമെന്ന് കാമ്പയിൻ മാനേജർ മാർട്ടിൻ പടേറ്റി അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments