Friday, April 19, 2024

HomeNewsIndiaവിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കി; 14 ദിവസം സ്വയം നിരീക്ഷണം

വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കി; 14 ദിവസം സ്വയം നിരീക്ഷണം

spot_img
spot_img

ന്യൂഡല്‍ഹി; വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് നിര്‍ദേശിച്ചിരുന്ന ഏഴ് ദിവസത്തെ ക്വാറന്റൈന്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. 14 ദിവസം സ്വയം നിരീക്ഷണം മതിയെന്നാണ് പുതിയ നിര്‍ദേശം. റിസ്‌ക് രാജ്യങ്ങളെന്ന കാറ്റഗറിയും ഒഴിവാക്കിയിട്ടുണ്ട്.

പോസിറ്റീവാകുന്നവര്‍ക്ക് മാത്രം ക്വാറന്റീന്‍ നിര്‍ദ്ദേശിക്കും. ഫെബ്രുവരി 14 മുതല്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വിദേശയാത്രക്കാര്‍ ആരോഗ്യ സേതു ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടാതെ, 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ടോ രണ്ട് വാക്‌സിനും എടുത്തുവെന്ന് തെളിയിക്കുന്ന രേഖയോ ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്യണം. കോവിഡ് കേസുകളും വ്യാപനശേഷിയും കുറഞ്ഞതോടെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments