Thursday, December 7, 2023

HomeMain Storyറെയില്‍വേ വികസനത്തിന് 2.4 ലക്ഷം കോടി; കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങ്‌

റെയില്‍വേ വികസനത്തിന് 2.4 ലക്ഷം കോടി; കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങ്‌

spot_img
spot_img

ഡല്‍ഹി: ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 1.97 ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശരിയായ പാതയിലാണെന്നും ശോഭനമായ ഭാവിയിലേക്കാണ് പോകുന്നതെന്നും ധനമന്ത്രി പറഞ്ഞു. ലോകം ഇന്ത്യയെ ഒരു ശോഭയുള്ള നക്ഷത്രമായി അംഗീകരിച്ചു. ഈ വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ച 7.0% ആയി കണക്കാക്കപ്പെടുന്നു.

ഇത് എല്ലാ പ്രധാന സമ്പദ്വ്യവസ്ഥകളിലും ഏറ്റവും ഉയര്‍ന്നതാണ്. പകര്‍ച്ചവ്യാധിയും യുദ്ധവും കാരണം ആഗോള മാന്ദ്യം ഉണ്ടായിട്ടും ഇന്ത്യയുടെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാണിച്ച നിര്‍മ്മല സീതാരാമന്‍, നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങളും മുന്നോട്ടുള്ള പദ്ധതികള്‍ ഓരോന്നായി എണ്ണിപ്പറഞ്ഞു.

കൊറോണ പകര്‍ച്ചവ്യാധിയുടെ സമയത്ത് ആര്‍ക്കും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. 80 കോടിയിലധികം ജനങ്ങള്‍ക്ക് 28 മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതി മോദി സര്‍ക്കാര്‍ നടപ്പാക്കി. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങള്‍ ഉറപ്പാക്കാന്‍ ഏകദേശം 2 ലക്ഷം കോടിയുടെ മുഴുവന്‍ ചിലവും കേന്ദ്രം വഹിക്കും. കാര്‍ഷിക വായ്പ 20 ലക്ഷം കോടിയായി ഉയര്‍ത്തും.

അടുത്ത 3 വര്‍ഷത്തിനുള്ളില്‍ ആദിവാസി വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്ന 740 ഏകലവ്യ മോഡല്‍ സ്‌കൂളുകളില്‍ 38,800 അദ്ധ്യാപകരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും സര്‍ക്കാര്‍ നിയമിക്കും. പ്രധാനമന്ത്രി അസാസ് യോജനയുടെ അടങ്കല്‍ തുക 66 ശതമാനം വര്‍ദ്ധിപ്പിച്ച് 79,000 കോടി രൂപയായി ഉയര്‍ത്തുകയാണെന്ന് സീതാരാമന്‍ പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തെ പലിശ രഹിത വായ്പകള്‍ തുടരും. സംസ്ഥാനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് കൂടി പലിശരഹിത വായ്പ അനുവദിക്കും. രാഷ്ട്രത്തിന്റെ സമഗ്രസാമ്പത്തിക വളര്‍ച്ചയ്ക്കും നിക്ഷേപങ്ങള്‍ക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനങ്ങള്‍ക്ക് വായ്പ പ്രഖ്യാപിച്ചിരുന്നത്. 50 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്പയാണിത്.

100 നിര്‍ണായക ഗതാഗത ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിനായി പദ്ധതിയുണ്ട്. നഗരാസൂത്രണം ഏറ്റെടുക്കാന്‍ സംസ്ഥാനങ്ങളെയും നഗരങ്ങളെയും പ്രോത്സാഹിപ്പിക്കും. 2.4 ലക്ഷം കോടി രൂപ റെയില്‍വേ വികസനത്തിന് അനുവദിക്കുന്നു. ഈ കണക്ക് 2013-14 ബജറ്റിനേക്കാള്‍ ഒമ്പത് മടങ്ങ് കൂടുതലാണ്.

ചരക്ക് ഗതാഗതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 75,000 കോടിയുടെ നിക്ഷേപം ഇന്ത്യന്‍ റെയില്‍വേയെ അതിന്റെ മോഡല്‍ വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മോഡല്‍ വിഹിതം ഇപ്പോള്‍ 25 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്താനുള്ള ദേശീയ റെയില്‍ പദ്ധതിയുടെ ലക്ഷ്യത്തിന് അനുസൃതമാണിത്. ഇന്ത്യയുടെ പരുത്തി ഉത്പാദനക്ഷമത ആഗോള ശരാശരിയേക്കാള്‍ 40% കുറവാണ്. പരുത്തിയുടെ ഉത്പാദനക്ഷമതയും കയറ്റുമതിയും മെച്ചപ്പെടുത്തും.

അടുത്ത 3 വര്‍ഷത്തിനുള്ളില്‍ ഒരു കോടി കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനുള്ള സഹായം ലഭിക്കും. 10,000 ബയോ ഇന്‍പുട്ട് റിസോഴ്സ് സെന്ററുകള്‍ സ്ഥാപിക്കും. ഉല്‍പന്നങ്ങള്‍ സംഭരിക്കാനും ന്യായമായ വില ലഭ്യമാക്കാനും കര്‍ഷകരെ സഹായിക്കുന്നതിന് വിപുലമായ പദ്ധതികള്‍ നടപ്പാക്കും. വികേന്ദ്രീകൃത സംഭരണ ശേഷി സൃഷ്ടിക്കുന്നത് വിളവെടുപ്പിനു ശേഷമുള്ള നഷ്ടം തടയുക മാത്രമല്ല, 10,000 എഫ്പിഒ പ്രോഗ്രാം, ഓപ്പറേഷന്‍ ഗ്രീന്‍സ്, ഇഎന്‍ഡബ്ല്യുആര്‍ (ഇലക്ട്രോണിക് നെഗോഷ്യബിള്‍ വെയര്‍ഹൗസ് രസീതുകള്‍) എന്നിവയ്ക്കൊപ്പം കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് സഹായകവും ഉത്തേജകവുമാണ്.

കാര്‍ഷിക വിതരണ ശൃംഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ കാര്‍ഷിക മൂല്യ ശൃംഖലയുടെ നിയന്ത്രണങ്ങള്‍ തുറന്നു കൊടുക്കാന്‍ കഴിയുന്ന സ്വാഗതാര്‍ഹമായ ചുവടുവെപ്പാണ് അഗ്രി ആക്സിലറേറ്റര്‍ ഫണ്ട്. ഇത് സ്റ്റാര്‍ട്ടപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതുവഴി യുവ സംരംഭകരെ കാര്‍ഷിക സേവനങ്ങളിലേക്ക് കടന്നു വരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments