Friday, March 24, 2023

HomeMain Storyഇന്ത്യന്‍-അമേരിക്കന്‍ വംശജ പ്രമീള ജയപാല്‍ ഇമിഗ്രേഷന്‍ പാനലില്‍ ഇടംനേടി

ഇന്ത്യന്‍-അമേരിക്കന്‍ വംശജ പ്രമീള ജയപാല്‍ ഇമിഗ്രേഷന്‍ പാനലില്‍ ഇടംനേടി

spot_img
spot_img

വാഷിംഗ്ടണ്‍: ഇന്ത്യന്‍-അമേരിക്കന്‍ വംശജ പ്രമീള ജയപാലിന് യുഎസ്സില്‍ പുതിയ പദവി. ഇവര്‍ യുഎസ് കോണ്‍ഗ്രസില്‍ അംഗമാണ്. ഇമിഗ്രേഷന്റെ ജുഡീഷ്യറി കമ്മിറ്റി പാനലിന്റെ റാങ്കിംഗ് മെമ്പറായിട്ടാണ് പ്രമീള നിയമിതയായത്. ഈ സബ് കമ്മിറ്റിയുടെ നേതൃപദവിയില്‍ എത്തുന്നത് ആദ്യത്തെ കുടിയേറ്റ നേതാവാണ് പ്രമീള.

57കാരിയായ പ്രമീള വാഷിംഗ്ടണ്‍ സംസ്ഥാനത്തെ പ്രതിനിധിയാണ്. കോണ്‍ഗ്രസ് വുമണായ സോയി ലോഫ്ഗ്രെന് പകരമായിട്ടാണ് പ്രമീള കമ്മിറ്റിയില്‍ ഇടപിടിച്ചത്. വിശ്വാസ്യത. സുരക്ഷ, എന്‍ഫോഴ്സ്മെന്റ് എന്നീ ഇമിഗ്രേഷന്‍ വിഭാഗങ്ങുന്ന കമ്മിറ്റിയാണിത്.

യുഎസ് പ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ദക്ഷിണേഷ്യന്‍ സ്ത്രീയെന്ന നിലയിലും, യുഎസ് കോണ്‍ഗ്രസിലെ രണ്ട് ഡസന്‍ സ്വാഭാവിക പൗരകളിലൊരാള്‍ എന്ന നിലയില്‍ ഈ പദവിയില്‍ ഞാന്‍ അഭിമാനിക്കുന്നു. തന്റെ സേവനം നല്‍കാന്‍ തയ്യാറാണെന്നും പ്രമീള പറഞ്ഞു.

അമേരിക്കയിലേക്ക് ഞാന്‍ വരുമ്പോള്‍ വെറും പതിനാറ് വയസ്സ് മാത്രമാണ് പ്രായം. തനിച്ചാണ് വന്നത്. എന്റെ പോക്കറ്റില്‍ പണമൊന്നും ഉണ്ടായിരുന്നില്ല. 17 വര്‍ഷത്തിന് ശേഷം യുഎസ് പൗരയായപ്പോള്‍, ഞാന്‍ ഭാഗ്യവതിയാണെന്ന് തോന്നുന്നു. അമേരിക്കയിലെ സ്വപ്ന ഭൂമികയില്‍ ജീവിക്കാന്‍ തനിക്ക് മതിയായ അവസരങ്ങള്‍ ലഭിച്ചു. ഇന്ന് നിരവധി കുടിയേറ്റക്കാര്‍ക്ക് ലഭ്യമാകാത്ത കാര്യമാണ് അതെന്നും പ്രമീള പറഞ്ഞു.

നമ്മുടെ തകര്‍ന്ന് കിടക്കുന്ന ഇമിഗ്രേഷന്‍ സിസ്റ്റത്തെ മെച്ചപ്പെടുത്തുന്നതിന് തനിക്ക് സഹായിക്കാന്‍ സാധിക്കും. അത് വലിയൊരു ഭാഗ്യമാണ്. ഈ ഘട്ടത്തില്‍ ഇത്രയും കാലം ഈ പദവിയില്‍ ഇരുന്ന ലോഫ്ജ്രെനിനോടാണ് നന്ദി പറയാനുള്ളത്. അവര്‍ ഈ സബ്കമ്മിറ്റിക്ക് നേതൃത്വം നല്‍കിയത് മികച്ച രീതിയിലാണ്. അവര്‍ തുടങ്ങിവെച്ച കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും പ്രമീള വ്യക്തമാക്കി.

റിപബ്ലിക്കന്‍ നേതൃത്വത്തിന് നമ്മുടെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ മെച്ചപ്പെടുത്തണമെന്ന കാര്യത്തില്‍ ഒരു താല്‍പര്യമില്ലെന്നും പ്രമീള പറഞ്ഞു. ഡെമോക്രാറ്റുകള്‍ പ്രതിപക്ഷ സ്ഥാനത്താണ് ഇരിക്കുക. പക്ഷേ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ മിതവാദികളുമായി ചേര്‍ന്ന് ഇതില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും പ്രമീള ജയപാല്‍ പഞ്ഞു.

ഈ കമ്മിറ്റിക്ക് അധ്യക്ഷന്‍ ടോം മക് ക്ലിന്റോക്ക് ആണ്. ഇമിഗ്രേഷന്‍ നിയമം, നയം, നാച്ചുറലൈസേഷന്‍, അതിര്‍ത്തി സുരക്ഷ, അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുന്നത്, നോണ്‍ ബോര്‍ഡര്‍ ഇമിഗ്രേഷന്‍, എന്നിവയെല്ലാം ഈ കമ്മിറ്റിയുടെ കീഴില്‍ വരുന്നതാണ്. അറ െയ്യ നേരത്തെ ലാന്‍ഡ് മാര്‍ക്ക് ബില്ലുക്ള്‍ അടക്കം അവതരിപ്പിച്ചിരുന്നു പ്രമീള. ഇമിഗ്രേഷന്‍ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ അവര്‍ കൊണ്ടുവന്നേക്കും.

ഇമിഗ്രേഷന്‍ നിയമങ്ങള്‍ക്ക് കൂടുതല്‍ മാനുഷിക സ്വഭാവം കൊണ്ടുവരുന്നതിനായിരിക്കും മുന്‍ഗണന. പ്രമീള കോണ്‍ഗ്രസ് അംഗമാവുന്നതിന് മുമ്പ് കുടിയേറ്റ അവകാശങ്ങള്‍ക്കായി പോരാടുന്ന സാമൂഹിക പ്രവര്‍ത്തകയായിരുന്നു. നേരത്തെ കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനെയും, വിദേശകാര്യ മന്ത്രി ജയശങ്കര്‍ കൂടിക്കാഴ്ച്ചയില്‍ നിന്ന് പിന്മാറിയതിനെയും പ്രമീള ജയപാല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments