വാഷിങ്ടണ്‍ ഡി.സി: അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനായി ഇന്ത്യന്‍ വംശജ നിക്കി ഹെയ്ലി തയ്യാറെടുക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഏറ്റവും ശ്രദ്ധ നേടുന്നത്. ഐക്യരാഷ്ട്ര സഭയില്‍ അമേരിക്കന്‍ അംബാസിഡറായിരുന്ന നിക്കി ഹെയ്ലി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ടിക്കടിനായുള്ള ശ്രമങ്ങള്‍ ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ നിക്കിക്ക് നേരിടേണ്ടത് സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള മുന്‍ പ്രസിഡന്റ് സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപിനെയാണ്.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വംശജ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനായി ഗോദയിലിറങ്ങുന്നത്. ഈ മാസം 15-ാം തീയതി അവര്‍ പാര്‍ട്ടി ടിക്കറ്റിനായുള്ള പ്രചാരണത്തിന് തുടക്കം കുറിക്കും. തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നിക്കി മാസങ്ങള്‍ക്ക് മുമ്പേ സൂചന നല്‍കിയിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ തലമുറ മാറ്റത്തിന് സമയമായെന്ന് നിക്കി ഈയിടെ ട്വീറ്റ് ചെയ്തിരുന്നു.
ഐക്യരാഷ്ട്ര സഭയില്‍ അമേരിക്കയുടെ അംബാസിഡറായ സമയത്താണ് മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിക്കി ഹെയ്ലിയെ കൂടുതല്‍ ശ്രദ്ധിച്ച് തുടങ്ങിയത്. സൗത്ത് കരോലിനയുടെ ഗവര്‍ണറായി രണ്ട് തവണ രണ്ട് തവണ എത്തിയ വ്യക്തിയാണ് ഹേലി. 2024 ലെ തിരഞ്ഞെടുപ്പില് മത്സരിക്കുമെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. ട്രംപ് മത്സരിച്ചാല്‍ അദ്ദേഹത്തെ എതിര്‍ക്കുമെന്നും ഹെയ്‌ലിയും വ്യക്തമാക്കി.
അമേരിക്കന്‍ കാബിനറ്റ് തലത്തില്‍ ഇടം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജയാണ് നിംറത നിക്കി രാന്ധവ എന്ന നിക്കി ഹെയ്‌ലി. വ്യാപാര-തൊഴില്‍ രംഗങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സമര്‍ഥയാണിവര്‍. നിക്കി ട്രംപിന്റംകടുത്ത വിമര്‍ശകയായിരുന്നു. ട്രംപ് പ്രസിഡന്റായതിന് ശേഷം 2017-ലാണ് അമേരിക്കയെ പ്രതിനിധീകരിച്ച് യുഎന്നിലെത്തുന്നത്.
1972ല്‍ യു.എസിലെ സൗത് കരോലിനയിലാണ് ജനനം. ദേശീയ സൈനിക ക്യാപ്റ്റന്‍ മൈക്കിള്‍ ഹാലിയാണ് ഭര്‍ത്താവ്. ഉത്തരകൊറിയയുടെ ആണവ പദ്ധതികള്‍ തകര്‍ക്കുന്നതിനും സിറിയന്‍ പ്രശ്നങ്ങളിലുമടക്കം യുഎന്നില്‍ അമേരിക്കയ്ക്ക് വേണ്ടി നിര്‍ണായക നീക്കങ്ങള്‍ നിക്കി നടത്തിയിട്ടുണ്ട്.
നിക്കിയുടെ അച്ഛനും അമ്മയും സിഖ് വംശജരാണ്. 51 വയസുള്ള നിക്കിയുടെ മാതാപിതാക്കള്‍ പഞ്ചാബല്‍ നിന്നാണ് അമേരിക്കയിലേയ്ക്ക് കുടിയേറിയത്. പിതാവ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായിരുന്നു. പഞ്ചാബിലെ അമൃത്സറില്‍ നിന്ന് സൗത്ത് കരോലീനയിലേക്ക് കുടിയേറിയവരാണ് നിക്കിയുടെ അച്ഛന്‍ അജിത് സിംഗ് രാന്ധവയും അമ്മ രാജ് കൗറും.
PHOTO: EVAN VUCCI/AP/REX/SHUTTERSTOCK