Wednesday, March 22, 2023

HomeMain Storyട്രംപ് ആയിരുന്നുവെങ്കില്‍ ചൈനയുടെ ചാര ബലൂണ്‍ വെടിവച്ചിടുമായിരുന്നുവെന്ന് മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍

ട്രംപ് ആയിരുന്നുവെങ്കില്‍ ചൈനയുടെ ചാര ബലൂണ്‍ വെടിവച്ചിടുമായിരുന്നുവെന്ന് മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍

spot_img
spot_img

പി പി ചെറിയാൻ

വാഷിംഗ്ടണ്‍: യുഎസിന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയ ചൈനയുടെ ചാര ബലൂണ്‍ വെടിവെച്ച് വീഴ്ത്താന്‍ ബൈഡനോട് ആവശ്യപ്പെട്ട് ജനപ്രതിനിധി മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍.

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നുവെങ്കില്‍ ഈ ബലൂണ്‍ ഇതിനകം തന്നെ വെടിവച്ചിടുമായിരുന്നുവെന്ന് മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍ പറഞ്ഞു. നിരവധി സെന്‍സിറ്റീവ് ന്യൂക്ലിയര്‍ സൈറ്റുകളുടെ ആസ്ഥാനമായ മൊണ്ടാനയിലാണ് ബലൂണ്‍ കണ്ടെത്തിയത്.

അവശിഷ്ടങ്ങള്‍ വീഴുമെന്ന ആശങ്കയുടെ പേരില്‍ ഇത് വെടിവയ്ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ബലൂണ്‍ വെടിവച്ചിടുന്നത് ഉള്‍പ്പെടെയുള്ള സാധ്യതകള്‍ യുഎസ് പരിഗണിച്ചെങ്കിലും ജനങ്ങളുടെ ജീവന് ഭീഷണിയാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത് വേണ്ടെന്നുവച്ചത്.

ബലൂണ്‍ നിയന്ത്രിത വ്യോമ മേഖലയ്ക്കു പുറത്തു കൂടിയാണ് നീങ്ങുന്നതെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനജീവിതത്തിന് ഭീഷണിയല്ലെന്നുമാണ് വിലയിരുത്തല്‍. ബൈഡന്‍ ഉടന്‍ തന്നെ ചൈനീസ് ചാര ബലൂണ്‍ വെടിവയ്ക്കണം. അമേരിക്കയില്‍ സംഭവിക്കുന്ന ഇത്തരം കാര്യങ്ങള്‍ പ്രസിഡന്റ് ട്രംപ് ഒരിക്കലും സഹിക്കില്ലായിരുന്നു. വ്യാഴാഴ്ച ഒരു ട്വീറ്റില്‍ ഗ്രീന്‍ എഴുതി.


വലതുപക്ഷ പ്രവർത്തകനും ഗൂഢാലോചന സൈദ്ധാന്തികനുമായ ജാക്ക് പോസോബിക്കിന്റെ ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ട് ട്രംപ് ഗ്രീനിനോട് യോജിക്കുന്നതായി കാണപ്പെട്ടു. തെളിവുകളില്ലാതെ, ബലൂൺ താഴെയിറക്കാതിരിക്കാനുള്ള കൂടുതൽ മോശമായ കാരണത്തെക്കുറിച്ച് പോസോബിക് സൂചന നൽകി.മൊണ്ടാനയിൽ ചൈനീസ് നിരീക്ഷണ ബലൂൺ ചുറ്റിക്കറങ്ങുന്നതായി പെന്റഗൺ വ്യാഴാഴ്ച പ്രഖ്യാപിച്ചതിനെ തുടർന്നു ബ്ലിങ്കന്റെ ചൈനീസ് യാത്ര റദ്ദാക്കിയാതായി , സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments