Thursday, December 7, 2023

HomeMain Storyപ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു

പ്രസിഡന്റ് തിരെഞ്ഞെടുപ്പ് -ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു

spot_img
spot_img

പി.പി ചെറിയാൻ

2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ പിന്നിലാക്കി റോൺ ഡിസാന്റിസ് കുതികുന്നു .സ്വതന്ത്ര മോൺമൗത്ത് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഏറ്റവും പുതിയ സർവെയിൽ ട്രംപിനെക്കാൾ 13 ശതമാനം വോട്ടുകൾ നേടിയാണ് റോൺ ഡിസാന്റിസ് കുതികുന്നത് . 2024 ലെ റിപ്പബ്ലിക്കൻ വോട്ടർമാരുടെ ദേശീയ വോട്ടെടുപ്പിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് എന്നിവരായിരിക്കും മുഖ്യ എ തിരാളികൾ.അതിനു മുൻപ് ട്രംപ് രംഗത്തു നിന്നും പുറത്തായാൽ മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, നിക്കി ഹേലി, മൈക്ക് പോംപിയോ തുടങ്ങിയ മറ്റ് ജിഒപികളിൽ ആരെങ്കിലുമായിരിക്കും ഡിസാന്റിസിനെ എതിരിടുന്നത്

“ഡിസാന്റിസിൻറെ പ്രചാരണം മുന്നേറുമ്പോൾ സംമ്പത്തികമായി ട്രംപിനോട് സമനില നിലനിർത്താൻ കഴിയുമോ എന്നതാണ് മുഖ്യ ഘടകം,” സർവേ നടത്തിയ സ്വതന്ത്ര മോൺമൗത്ത് യൂണിവേഴ്സിറ്റി പോളിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ പാട്രിക് മുറെ പറഞ്ഞു.സർവേയിൽ പങ്കെടുത്ത GOP വോട്ടർമാരിൽ 40% പേർ മാത്രമാണ് ട്രംപിനെ പിന്തുണച്ചത്.

യാഥാസ്ഥിതികർ ” എന്ന് സ്വയം വിശേഷിപ്പിക്കു ന്നവരിൽ 10% ലീഡ് ഉൾപ്പെടെ മിക്ക റിപ്പബ്ലിക്കൻ വിഭാഗങ്ങളിലും ഡിസാന്റിസ് മുന്നിലാണ്.

കോളേജ് വിദ്യാഭ്യാസമുള്ള റിപ്പബ്ലിക്കൻ വോട്ടർമാർക്കും പ്രതിവർഷം 100,000 ഡോളറിൽ കൂടുതൽ വരുമാനം നേടുന്നവർക്കും ഇടയിൽ ഡിസാന്റിസിന് ട്രംപിനേക്കാൾ 2-1 ലീഡുണ്ട്.

ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ വോട്ടർമാരുടെ ഏറ്റവും പ്രധാനപ്പെട്ട കൂട്ടത്തിൽ അദ്ദേഹം 7% വും സുവിശേഷകരല്ലാത്തവരിൽ 22% മാർജിനും നേടി.

മറുവശത്ത്, പ്രതിവർഷം 50,000 ഡോളറിൽ താഴെ വരുമാനം നേടുന്നവരിലും മുതിർന്നവരിലും ട്രംപ് ആരോഗ്യകരമായ ലീഡ് നിലനിർത്തുന്നു, ഇത് സമ്പന്ന വിഭാഗത്തിൽ അദ്ദേഹത്തിന്റെ പിടി ശക്തമായി തുടരുന്നു എന്നതിന്റെ സൂചനയാണ്.

ഡിസാന്റിസ് ,പെൻസ്, ഹേലി, ടെക്സസ് സെന . ടെഡ് ക്രൂസ് എന്നിവരും ഗവർണർ ക്രിസ് ക്രിസ്റ്റിയും ന്യൂ ഹാംഷയർ ഗവർണർ ക്രിസ് സുനുനുവും.പ്രസിഡെന്റ് സ്ഥാനാർത്ഥികൾ ആകുമോയെന്നും ഇപ്പോൾ വ്യക്തമല്ല .

ഡിസാന്റിസ് ഇതിനകം തന്നെ കാര്യമായ അടിത്തറ ഉണ്ടാക്കിയിട്ടുണ്ട്. ഡിസംബറിൽ സമാനമായ ഒരു വോട്ടെടുപ്പ് ഡിസാന്റിസ് 39% മുതൽ 26% വരെ ഉയർന്നു, മറ്റുള്ളവർ വളരെ പിന്നിലായിരുന്നു.

ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപ് മാത്രമാണ്. എന്നാൽ അടുത്തയാഴ്ച ഹേലി രംഗത്തുവരുമെന്നു തീർച്ചയാണ് .വൈറ്റ് ഹൗസിലേക്ക് മത്സരിക്കാൻ അദ്ദേഹം തീരുമാനിച്ചിട്ടുണ്ടെന്നും മെയ് അല്ലെങ്കിൽ ജൂണിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും ഡിസാന്റിസിന്റെ വക്താക്കൾ പറയുന്നു.

ട്രംപ് ഇതിനകം തന്നെ ഡിസാന്റിസിനെതിരെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ചു കഴിഞ്ഞു അദ്ദേഹം കോവിഡ് നിയന്ത്രണങ്ങളിൽ വളരെ ഉദാരമനസ്‌കനാണെന്നും ഹൈസ്‌കൂൾ അദ്ധ്യാപകനായിരിക്കെ കൗമാരക്കാരായ പെൺകുട്ടികളുമായി സൗഹൃദം പുലർത്തുന്ന 2002-ലെ ഫോട്ടോ പോസ്‌റ്റ് ചെയ്യുകയും ചെയ്തു.

ഡിസാന്റിസ് ഈ ആരോപണം നിഷേധിക്കുകയും തിരിച്ചടിക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങൾ മെനയുകയുമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments