Friday, April 19, 2024

HomeMain Storyബി.ബി.സി ഓഫിസുകളില്‍ ഇന്‍കം ടാക്സ് റെയ്ഡ്; ഫോണുകള്‍ പിടിച്ചെടുത്തു

ബി.ബി.സി ഓഫിസുകളില്‍ ഇന്‍കം ടാക്സ് റെയ്ഡ്; ഫോണുകള്‍ പിടിച്ചെടുത്തു

spot_img
spot_img

ന്യൂഡല്‍ഹി: ഡോക്യുമെന്ററി വിവാദത്തിന് പിന്നാലെ, ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ (ബി.ബി.സി) ഡല്‍ഹി, മുംബൈ ഓഫീസില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. രാവിലെ പതിനൊന്നരയോടെയാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ ബി.ബി.സിയുടെ ഓഫീസുകളില്‍ എത്തിയത്.

പരിശോധനയ്ക്കിടെ മാധ്യമ പ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും ഫോണുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയും ചെയ്തു. അടുത്ത ഷിഫ്റ്റിലുള്ള ജോലിക്കാര്‍ ഓഫീസില്‍ എത്തേണ്ടതില്ലെന്നും നിര്‍ദേശം നല്‍കി. നികുതി അടച്ചതുമായി ബന്ധപ്പെട്ടും സാമ്പത്തിക ധനസമാഹരണവുമായി ബന്ധപ്പെട്ടും ബിബിസിക്കെതിരെ ചില പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് പരിശോധനയ്ക്കാണ് റെയ്ഡുകളെന്നാണ് ഐടി അധികൃതരുടെ വിശദീകരണം.

പധാനമന്ത്രി നരേന്ദ്രമോദിയെയും 2002ലെ ഗുജറാത്ത് കലാപത്തെയും കുറിച്ച് അടുത്തിടെ ബി ബി സി പുറത്തുവിട്ട ഡോക്യുമെന്ററി വിവാദമായ സാഹചര്യത്തിലാണ് സര്‍വേ എന്നതും ശ്രദ്ധേയമാണ്.

‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ എന്ന പേരില്‍ രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയാണ് ബി.ബി.സി പുറത്തിറക്കിയിരിക്കുന്നത്. ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്കിനെ കുറിച്ചാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്. എന്നാല്‍ ഇതിന് എതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.

വസ്തുനിഷ്ഠത ഇല്ലാത്തതും കൊളോണിയല്‍ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതുമായ പ്രചാരണം എന്നാണ് വിദേശകാര്യ മന്ത്രാലയം ബി.ബി.സി ഡോക്യുമെന്ററിയെ വിശേഷിപ്പിച്ചത്. ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിന് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ്, സി പി എം പോലുള്ള രാഷ്ട്രീയ കക്ഷികള്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഡോക്യുമെന്ററി വിലക്കിയതിന് എതിരെ പ്രതിപക്ഷ കക്ഷികള്‍ കേന്ദ്ര സര്‍ക്കാരിന് എതിരെ രംഗത്തെത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments