Wednesday, March 22, 2023

HomeMain Storyബഫല്ലോയിൽ 10 പേരെ കൂട്ടക്കൊല ചെയ്ത 19 കാരന് പരോളില്ലാതെ ജീവപര്യന്തം തടവ്

ബഫല്ലോയിൽ 10 പേരെ കൂട്ടക്കൊല ചെയ്ത 19 കാരന് പരോളില്ലാതെ ജീവപര്യന്തം തടവ്

spot_img
spot_img

പി. പി ചെറിയാൻ

ന്യൂയോര്‍ക്ക്: ബഫലോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ പത്ത് ആഫ്രോ അമേരിക്കന്‍ വംശജരെ വെടിവച്ചുകൊന്ന കേസില്‍ വെള്ളക്കാരനായ പ്രതിക്കു പരോളില്ലാതെ ജീവപര്യന്തം ശിക്ഷ വിധിച്ചു.19 വയസുകാരനായ പെയ്ടണ്‍ ജെന്‍ഡ്രൊനാണ് ബുധനാഴ്ച കോടതി വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

2022 മേയില്‍ ബഫലോയിലുള്ള ടോപ്സ് ഫ്രണ്ട്‌ലി സൂപ്പര്‍മാര്‍ക്കറ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെന്‍സില്‍വേനിയ സംസ്ഥാന അതിര്‍ത്തിയോടു ചേര്‍ന്നുള്ള കോണ്‍ക്ലിനില്‍ താമസിക്കുന്ന ജെന്‍ഡ്രൊന്‍ അവിടെ നിന്നു 320 കിലോമീറ്റര്‍ ദൂരം വാഹനമോടിച്ചെത്തിയായിരുന്നു ബഫലോയില്‍ വെടിവയ്പ്പ് നടത്തിയത്.

വെടിയുണ്ടയേല്‍ക്കാതിരിക്കാനുള്ള കവചവുമണിഞ്ഞ് പട്ടാള വേഷത്തിലെത്തിയ ജെന്‍ഡ്രൊന്‍ ഹെ‍ല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറ വഴി ആക്രമണം സമൂഹമാധ്യമത്തില്‍ ലൈവ് സ്ട്രീം ചെയ്യുന്നുമുണ്ടായിരുന്നു.രണ്ടു മിനിറ്റ് ആയപ്പോഴേയ്ക്കും പ്ലാറ്റ്ഫോമായ “ട്വിച്ച്‌’ ഇടപെട്ടു സ്ട്രീമിങ് നിര്‍ത്തി.ജെന്‍ഡ്രൊന്‍റെ വെടിയേറ്റ 13 പേരില്‍ രണ്ടു പേരൊഴിച്ച്‌ ബാക്കിയെല്ലാം ആഫ്രോ അമേരിക്കന്‍ വംശജരായിരുന്നു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments