ന്യൂഡല്‍ഹി: കേന്ദ്രസര്‍വകലാശാലകളിലെ ബിരുദ കോഴ്സുകള്‍ക്ക് പ്രവേശനത്തിന് ഇനിമുതല്‍ പൊതുപരീക്ഷ നടത്തും.
ജൂലൈ ആദ്യവാരം 13 ഭാഷകളിലാണ് പരീക്ഷ. ഏപ്രില്‍ ആദ്യവാരം അപേക്ഷ ക്ഷണിക്കും. എന്‍സിഇആര്‍ടി പന്ത്രണ്ടാംക്ലാസ് സിലബസ് അടിസ്ഥാനമാക്കിയായിരിക്കും പരീക്ഷ. കേന്ദ്ര സര്‍വകലാശാലകളില്‍ പ്ലസ്ടു മാര്‍ക്ക് പ്രവേശനത്തിന് മാനദണ്ഡമാക്കില്ല.
അതേസമയം, വിദ്യാര്‍ത്ഥികളുടെ സംവരണത്തെ ഇത് ബാധിക്കില്ല. ന്യൂനപക്ഷപദവിയുള്ള സര്‍വകലാശാലകള്‍ക്ക് പൊതുപരീക്ഷ നിര്‍ബന്ധമാക്കും. സംസ്ഥാന, സ്വകാര്യ സര്‍വകലാശാലകള്‍ക്ക് ആവശ്യമെങ്കില്‍ ഈ പൊതുപരീക്ഷയെ ആശ്രയിക്കാം. നേരത്തെ ഡല്‍ഹി സര്‍വ്വകലാശാലകളിലെ അഡ്മിഷനില്‍ കേരളത്തില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ മാര്‍ക്കടിസ്ഥാനത്തില്‍ അഡ്മിഷന്‍ നേടിയെങ്കിലും, ഇവര്‍ക്ക് മറ്റു പരീക്ഷകളില്‍ മികവ് നേടാന്‍ കഴിഞ്ഞില്ല.
കൂടാതെ, ചില സംസ്ഥാനങ്ങളില്‍ അനര്‍ഹര്‍ക്കും മാര്‍ക്ക് വാരിക്കോരി നല്‍കുന്നു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതോടെ, ഇനി മാര്‍ക്ക് നോക്കില്ല, എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പൊതുപരീക്ഷ ആണ് നടത്തുക. ഇതില്‍ വിജയികളാകുന്നവര്‍ക്ക് ഇനിമുതല്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ അഡ്മിഷന്‍ നല്‍കും.