മോസ്‌കോ: ചെല്‍സി ഫുട്‌ബോള്‍ ക്ലബ് ഉടമയും റഷ്യന്‍ ശതകോടീശ്വരനുമായ റോമന്‍ അബ്രമോവിച്ചിനും ഉക്രേനിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും വിഷ ബാധയേറ്റതായി സംശയം. ഏതെങ്കിലും തരത്തിലുള്ള രാസാക്രമണമാണോയിതെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
കീവില്‍ മാര്‍ച്ച് മൂന്നിനു നടന്ന സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കവെ രാസായുധങ്ങളിലൂടെയാണ് വിഷബാധയേറ്റതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉക്രൈന്‍ അധിനിവേശത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ അടുത്തിടെ ഉപരോധം ഏര്‍പ്പെടുത്തിയ ശതകോടീശ്വരനായ അബ്രാമോവിച്ച് ചര്‍ച്ചകള്‍ക്കായി കീവിനും മോസ്‌കോയ്ക്കും ഇടയിലും നിരന്തരം സന്ദര്‍ശിക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ട്. പുടിന്റെ അടുത്ത അനുഭാവിയായ അബ്രമോവിച്ചിന്റെ അക്കൗണ്ടുകള്‍ ബ്രിട്ടന്‍ മരവിപ്പിച്ചിരുന്നു.
അബ്രമോവിച്ചും മറ്റു രണ്ടു പേരും രാത്രി 10 വരെ ചര്‍ച്ചകളില്‍ പങ്കെടുത്തെതിന് ശേഷം കീവിലെ ഒരു ഹോട്ടല്‍ മുറിയിലായിരുന്നു താമസിച്ചത്. രാവിലെ ആയപ്പോള്‍ ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുകയായിരുന്നു. കണ്ണുകള്‍ ചുവന്ന് കടുത്ത വേദന അനുഭവപ്പെട്ടു. മുഖത്തെയും കൈകളിലെയും തൊലിയിളകുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇവരുടെ നില ഗുരുതരമല്ലെന്നാണ് സൂചന. പ്രത്യക്ഷത്തില്‍ ആരാണ് ആക്രമണം നടത്തിയതെന്ന് കൃത്യമായി വ്യക്തമല്ല, എന്നാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍ മോസ്‌കോയിലെ കടുത്ത നിലപാടുകാര്‍ ലക്ഷ്യമിടുന്നുവെന്നാണ് സൂചന. അറ െയ്യ അറ െയ്യ അബ്രമോവിച്ചിന്റെയും രണ്ട് ഉദ്യോഗസ്ഥരുടേയും ആരോഗ്യനിലയില്‍ ഇപ്പോള്‍ ആശങ്കയില്ല. ”ഇത് കൊല്ലാന്‍ ഉദ്ദേശിച്ചുള്ളതല്ല, ഒരു മുന്നറിയിപ്പ് മാത്രമായിരുന്നു…” ഓപ്പണ്‍ സോഴ്സ് കൂട്ടായ ബെല്ലിംഗ്കാറ്റിന്റെ അന്വേഷകനായ ക്രിസ്റ്റോ ഗ്രോസെവ് പറഞ്ഞു.