കൊച്ചി: സസ്‌പെന്‍ഷന് പിന്നാലെ 24 ന്യൂസിന്റെ ന്യൂസ് എഡിറ്റര്‍ സുജയ പാര്‍വതി രാജിവെച്ചതായി വിവരം. എന്നാല്‍ ചാനല്‍ രാജി എഴുതി വാങ്ങിയതാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ ചാനലോ സുജയയോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മോദിയെയും പുകഴ്ത്തിയ സുജയ പാര്‍വതിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ബിജെപിയുടെ ട്രേഡ് യൂണിയന്‍ സംഘടനയായ ബിഎംഎസിന്റെ പരിപാടിയില്‍ പങ്കെടുത്ത മലയാളത്തിലെ പ്രമുഖ ചാനല്‍ അവതാരക താന്‍ സംഘിയെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
”സംഘിയെന്ന് വിളിച്ചാല്‍ അഭിമാനം മാത്രം, കേരളത്തില്‍ ഒരു ദിവസം 47 സ്ത്രീകള്‍ അതിക്രമത്തിന് ഇരയാകുന്നു…” ബിഎംഎസ് വേദിയില്‍ സുജയ തന്റെ സംഘിചായ്വ് പരസ്യമായി വെളിപ്പെടുത്തി. ഇതോടെ തോടെ ഇവരെ പുറത്താക്കണമെന്ന് ഒരു വിഭാഗം ശക്തമായി വാദിച്ചു. തുടര്‍ന്നാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്. മുമ്പ് ഏഷ്യാനെറ്റ് ന്യൂസില്‍ ജോലി ചെയ്യുമ്പോഴും പരസ്യമായി സംഘപരിവാര്‍ ചായ്വ് പ്രകടിപ്പിച്ചിരുന്നു.
ട്വന്റിഫോറ് ന്യൂസ് അസോസിയേറ്റ് ന്യൂസ് എഡിറ്ററാണ് സുജയ പാര്‍വതി. സംഘപരിവാറിന്റെ തൊഴിലാളി സംഘടനയായ ബി.എം.എസിന്റെ വനിതാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സുജയ പല കാര്യങ്ങളും ശക്തമായി പറഞ്ഞത്. സര്‍ക്കാരിനെതിരെയും, സ്ത്രീകള്‍ക്ക് കേരളത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും സ്ത്രീപീഡനക്കേസുകള്‍ വര്‍ദ്ധിക്കുന്നതിനെ കുറിച്ചും സുജയ സംസാരിച്ചു.
കൂടാതെ ഇതൊക്കെ നടക്കുന്നത് യുപിയിലോ ഗുജറാത്തിലോ അല്ലെന്നും അവര്‍ തുറന്നടിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ഇമ്പാക്ട് ആണ് ഉണ്ടാക്കിയത്. അഭിനന്ദന പ്രവാഹമായിരുന്നു സുജയയ്ക്ക് സോഷ്യല്‍ മീഡിയയില്‍ കിട്ടിയത്. സ്വന്തം നിലപാട് ശക്തമായി പറഞ്ഞതിന് പലരും അവരെ പുകഴ്ത്തി.
ബി.എം.എസ് പരിപാടിയില്‍ പങ്കെടുത്താല്‍ സംഘിയാവുമെങ്കില്‍ താന്‍ സംഘി ആയിക്കോട്ടെയെന്നും മറ്റുള്ള സംഘടനകള്‍ പോലെ ബി.എം.എസും ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും സുജയ പറഞ്ഞിരുന്നു. അതേസമയം, വീണാ ജോര്‍ജിനും അരുണ്‍ കുമാറിനും നികേഷ് കുമാറിനും ഷാനിക്കും ഉള്‍പ്പെടെ എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും പരസ്യമായി സ്വന്തം രാഷ്ട്രീയം പറയാമെങ്കില്‍ , സുജയയ്ക്കും പറയാമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.