Tuesday, April 16, 2024

HomeMain Storyമേയറെയും പോലീസിനെയും വധിക്കുമെന്ന് ഭീഷണി, ന്യൂയോർക്കുകാരൻ അറസ്റ്റിൽ

മേയറെയും പോലീസിനെയും വധിക്കുമെന്ന് ഭീഷണി, ന്യൂയോർക്കുകാരൻ അറസ്റ്റിൽ

spot_img
spot_img

പി.പി ചെറിയാൻ

ന്യൂയോർക്:സെന്റ് പാട്രിക്സ് ഡേ പരേഡിനിടെ യോങ്കേഴ്‌സ് മേയറായ മൈക്ക് സ്പാനോയെയും പോലീസ് ഡിപ്പാർട്ട്‌മെന്റിലെ അംഗങ്ങളെയും കശാപ്പ്” ചെയ്യുമെന്നും “ക്രൂശിക്കുമെന്നും” ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുവെന്നു ആരോപിക്കപ്പെടുന്ന ന്യൂയോർക്കിൽ നിന്നുള്ള 32 കാരനായ റിഡൺ കോലയെ അറസ്റ്റ് ചെയ്തതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു.

പരേഡിന് ഒരു ദിവസം മുമ്പ്തന്നെ വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയിൽ എടുത്തതായി ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് അറ്റോർണി പറഞ്ഞു.

2021 ലാണ് കോല സന്ദേശങ്ങൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയത്. 2021 നവംബർ 19 ലെ ഒരു പോസ്റ്റിൽ, അദ്ദേഹം അൽബേനിയൻ ഭാഷയിൽ ഒരു ഭീഷണി എഴുതിയതായി ആരോപിക്കപ്പെടുന്നു, അത് ഇങ്ങനെ വിവർത്തനം ചെയ്യപ്പെട്ടു: “ഞാൻ നിങ്ങളെ ചെറിയ പെൺകുട്ടികളെ കൊല്ലാൻ പോകുന്നു,” പരാതിയിൽ പറയുന്നു.അടുത്ത മാസം, താൻ ഓഫീസർമാരെയും മേയറായ മൈക്ക് സ്പാനോയെയും കൊല്ലാൻ പോകുകയാണെന്ന് അദ്ദേഹം എഴുതി.

അന്വേഷകർ 2021 ഡിസംബറിൽ കോലയുമായി അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് സംസാരിച്ചു. സന്ദേശങ്ങൾ എഴുതിയതായി സമ്മതിച്ചെങ്കിലും അവ ഗൗരവമുള്ളതല്ലെന്നും ഉദ്യോഗസ്ഥരെയോ മേയറെയോ ഉപദ്രവിക്കാൻ തനിക്ക് പദ്ധതിയില്ലെന്നും അയ്യാൾ പറഞ്ഞിരുന്നു . പോലീസ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ആയുധങ്ങളൊന്നും കണ്ടെത്തിയില്ല.ഭീഷണികൾ കാരണം, കോലയുമായി ഇടപഴകുമ്പോൾ “ശ്രദ്ധയും ജാഗ്രതയും പാലിക്കാൻ” പോലീസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.

ഈ മാസം ആദ്യം, കോല വീണ്ടും ഭീഷണി സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങി, മാർച്ച് 6 ന് താൻ ഒരു ഉദ്യോഗസ്ഥനെ തിരയുകയാണെന്നും കണ്ടെത്തിയാൽ ചുട്ടെരിക്കും” എന്നും എഴുതിയാതായി , പരാതിയിൽ പറയുന്നു.മാർച്ച് 9 ന് അയച്ച സന്ദേശത്തിൽ, പോലീസിനെയും അവരുടെ മേലുദ്യോഗസ്ഥരെയും ക്രൂശിക്കുമെന്ന് കോല ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. “ഇതൊരു ഹൊറർ സീനായിരിക്കും,” അദ്ദേഹം പറഞ്ഞു.

പരേഡ് അവസാനിക്കുന്ന സ്ഥലത്തിന് സമീപമുള്ള പ്രദേശത്താണ് കോല താമസിക്കുന്നതെന്നും കോടാലി പിടിച്ച് നിൽക്കുന്ന ചിത്രവും ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു.

കോലയുടെ പ്രവൃത്തി വെച്ചുപൊറുപ്പിക്കില്ലെന്ന് യുഎസ് അറ്റോർണി ഡാമിയൻ വില്യംസ് പറഞ്ഞു.
“പോലീസിനെതിരായ അക്രമത്തെ ഭീഷണിപ്പെടുത്തുന്നതിനോ പൊതു സുരക്ഷയെ തുരങ്കം വയ്ക്കുന്നതിനോ അനുവദിക്കില്ല, കാരണം കോല ഇപ്പോൾ കുറ്റാരോപിതനാണ്, കുറ്റം തെളിഞ്ഞാൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കോലയ്ക്ക് ലഭിക്കുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments