Sunday, April 2, 2023

HomeMain Storyപ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ ട്രംപിനോട് ആവശ്യപ്പെടില്ലെന്നു മൈക്ക് പെൻസ്

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ ട്രംപിനോട് ആവശ്യപ്പെടില്ലെന്നു മൈക്ക് പെൻസ്

spot_img
spot_img

പി.പി ചെറിയാൻ

വാഷിംഗ്‌ടൺ :മുൻ പ്രസിഡന്റിനെ അടുത്ത ആഴ്ച കുറ്റം ചുമത്തിയാൽ, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെടാൻ മൈക്ക് പെൻസ് വിസമ്മതിക്കുന്നു.അത് എന്റെ തീരുമാനമല്ല ട്രംപിന്റെ തീരുമാനമാണെന്നാണ് പെൻസ് പറഞ്ഞു.

ഇതൊരു സ്വതന്ത്ര രാജ്യമാണ്. ഓരോരുത്തർക്കും അവരവരുടെ തീരുമാനങ്ങൾ എടുക്കാം,” ട്രംപിന്റെ മുൻ സഹായി ന്യൂ ഹാംഷെയറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.



മറ്റ് പല പ്രധാന വിഷയങ്ങളിലും മുൻ ബോസിനെ വിമർശിച്ചുകൊണ്ടിരിക്കെയാണ് പെൻസിൽ നിന്നുള്ള തീരുമാനം ഉണ്ടായിരിക്കുന്നതെന്നു പ്രസക്തമാണ് .

2021 ജനുവരി 6-ന്, വാഷിംഗ്ടണിൽ നടന്ന ഗ്രിഡിറോൺ അത്താഴ വിരുന്നിൽ ട്രംപിന്റെ നടപടികളെക്കുറിച്ചുള്ള രൂക്ഷമായ വിമർശനമായിരുന്നു പെൻസ് നടത്തിയത് മുൻ പ്രസിഡന്റിനു ചരിത്രം മാപ്പുനൽകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു

“തിരഞ്ഞെടുപ്പ് മറികടക്കാൻ എനിക്ക് അവകാശമുണ്ടെന്ന് മുൻ പ്രസിഡന്റ് പറഞ്ഞതായി എനിക്കറിയാം, പക്ഷേ ഡൊണാൾഡ് ട്രംപിൻറെ വാദം തെറ്റാണ്,” പെൻസ് പറഞ്ഞു. “തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എനിക്ക് അവകാശമില്ല. പ്രസിഡന്റ് സ്ഥാനം അമേരിക്കൻ ജനതയുടേതാണ്, അമേരിക്കൻ ജനതയ്ക്ക് മാത്രമാണ്.

റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തെ “പ്രാദേശിക തർക്കം” എന്ന് വിശേഷിപ്പിച്ചതിന്, മറ്റൊരു എതിരാളിയായ ഫ്ലോറിഡയിലെ ഗവർണർ റോൺ ഡിസാന്റിസിനെതിരെയും അദ്ദേഹം നിശിതമായി വിമർശിച്ചു. റഷ്യൻ അധിനിവേശം ഒരു പ്രദേശിക തർക്കമല്ല. ഒരു പരമാധികാര രാഷ്ട്രത്തിനെതിരായ പ്രകോപനമില്ലാത്ത ആക്രമണമായിരുന്നു അത്. അമേരിക്ക അതിനെ ശക്തിയോടെ നേരിടണം,” പെൻസ് പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments