Monday, April 28, 2025

HomeNewsIndiaമൂന്ന് വര്‍ഷത്തില്‍ മോദി നടത്തിയത് 38 വിദേശ യാത്രകള്‍;  ചെലവിട്ടത് 258 കോടി

മൂന്ന് വര്‍ഷത്തില്‍ മോദി നടത്തിയത് 38 വിദേശ യാത്രകള്‍;  ചെലവിട്ടത് 258 കോടി

spot_img
spot_img

ന്യൂഡല്‍ഹി: ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി മൂന്ന് വര്‍ഷത്തില്‍  നടത്തിയത് 38 വിദേശ യാത്രകള്‍. ഇതിനായി   ചെലവിട്ടത് 258 കോടി 2022 മെയ് മുതല്‍ 2024ഡിസംബര്‍ വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദേശയാത്രകള്‍ക്കായി 258 കോടി രൂപ ചെലവഴിച്ചതായി കേന്ദ്രസര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ തുക ചെലവായത് 2023ലെ അമേരിക്കന്‍ സന്ദര്‍ശനത്തിനാണ്. ഇതിനായി  22 കോടിയലധികം രൂപയാണ് ചെലവായത്. രാജ്യസഭയിലെ ചോദ്യത്തിന് രേഖാമുലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ  ചോദ്യത്തിനുള്ള മറുപടിയിലാണ് ഇത് റുക്തമാക്കിയത്.ജൂണിലെ അമേരിക്കന്‍ സന്ദര്‍ശനത്തിന് 22 കോടിയിലധികം ചെലവിട്ടപ്പോള്‍ കഴിഞ്ഞവര്‍ഷം നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിന് ചെലവിട്ടത് 15 കോടിയിലധികമാണ്.

2023 മെയിൽ   നടത്തിയ ജപ്പാന്‍ സന്ദര്‍ശനത്തിന് 17.19, കോടി രൂപയും 2022 മെയ് മാസത്തില്‍ നേപ്പാള്‍ സന്ദര്‍ശനത്തിന് 80,01,483 രൂപയും ചെലവഴിച്ചു. 2022ല്‍ ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, യുഎഇ, ഉസ്‌ബെക്കിസ്ഥാന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും 2023ല്‍ ഓസ്ട്രേലിയ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഗ്രീസ് എന്നീ രാജ്യങ്ങളും മോദി സന്ദര്‍ശിച്ചിരുന്നു. 38 വിദേശ സന്ദര്‍ശനങ്ങള്‍ക്കായി ആകെ ചെലവ് 258 കോടി രൂപയാണെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

2024-ല്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ച വിദേശ രാജ്യങ്ങളില്‍ പോളണ്ട് (10,10,18,686 രൂപ), യുക്രൈന്‍ (2,52,01,169 രൂപ), റഷ്യ (5,34,71,726 രൂപ), ഇറ്റലി (14,36,55,289 രൂപ), ബ്രസീല്‍ (5,51,86,592 രൂപ), ഗയാന (5,45,91,495 രൂപ) എന്നിങ്ങനെയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments