കിവ്; റഷ്യക്കെതിരായ ഉപരോധത്തിന്റെ പുതിയ ഘട്ടം അണിയറയില്‍ ഒരുങ്ങുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.
യുദ്ധക്കുറ്റ വിചാരണയ്ക്ക് റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ബൈഡന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബുച്ച പട്ടണത്തിന് സമീപത്ത് നിന്ന് കൂട്ട ശവക്കുഴികളും തെരുവില്‍ നിന്ന് മൃതദേഹങ്ങളും കണ്ടെടുത്തതിന് പിന്നാലെയാണ് ബൈഡന്റെ ആഹ്വാനം.
ജര്‍മ്മനി, ഫ്രാന്‍സി എന്നീ രാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധം വേണമെന്ന് ആവശ്യപ്പെട്ട് രം ഗത്ത് വന്നിട്ടുണ്ട്. ആഗോള രാജ്യങ്ങളെ ഞെട്ടിച്ചുക്കൊണ്ടിയിരുന്നു ബുച്ച പട്ടണിത്തിലെ സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം അമേരിക്കന്‍ കമ്ബനി പുറത്ത് വിട്ടത്.
ബുച്ചയില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതിന് ശേഷം സാധ്യമായ യുദ്ധക്കുറ്റങ്ങളുടെ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തെ അയയ്ക്കാന്‍ തയ്യാറാണെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിട്ടുണ്ട്.
അതേ സമയം ബുച്ചയിലെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ യുക്രൈനിയന്‍ റാഡിക്കലുകള്‍ വ്യാജമായി നിര്‍മ്മിച്ചതാണെന്നും സാധാരണ പൗരന്‍മാരെ വധിച്ചിട്ടില്ലെന്നും റഷ്യ അവകാശപ്പെട്ടു. എന്നാല്‍ മൈക്കോളൈവില്‍ റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ പത്ത് സാധാരണക്കാര്‍ കൊല്ലപ്പെടുകയും 46 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് യുക്രൈന്‍ അറിയിച്ചു.
കിയെവിന് പടിഞ്ഞാറുള്ള ഒരു പട്ടത്തില്‍ അവിടത്തെ മേയറും ഭര്‍ത്താവും മകനും ഉള്‍പ്പെടെ അഞ്ച് സിവിലിയന്മാരുടെ മൃതദേഹങ്ങള്‍ കൈകള്‍ ബന്ധിച്ച നിലയില്‍ യുക്രൈന്‍ കണ്ടെത്തിയിട്ടുണ്ട്.
യുറോപ്യന്‍ യൂണിയനും റഷ്യക്കെതിരെ പുതിയ നടപടികള്‍ സ്വീകരിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സമാനമായ നീക്കത്തെത്തുടര്‍ന്ന് റഷ്യന്‍ ക്രൂഡിന്റെ ഇറക്കുമതി നിരോധനവും ഉപരോധത്തില്‍ ഉള്‍പ്പെട്ടേക്കാം. വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും ഈ ആഴ്ച കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ വരുമെന്ന് സൂചന നല്‍കി.