Monday, December 2, 2024

HomeMain Storyഅവിശ്വാസപ്രമേയത്തിന് അനുമതി നിഷേധിച്ച ഡെപ്യൂട്ടി സ്പീക്കറുടെ നടപടി തെറ്റ്; പാക് സുപ്രിം കോടതി

അവിശ്വാസപ്രമേയത്തിന് അനുമതി നിഷേധിച്ച ഡെപ്യൂട്ടി സ്പീക്കറുടെ നടപടി തെറ്റ്; പാക് സുപ്രിം കോടതി

spot_img
spot_img

ഇസ് ലാമബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയയത്തിന് അനുമതി നിഷേധിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയുടെ നടപടി തെറ്റാണെന്ന് പാക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉമര്‍ അതാ ബാന്ദ്യാല്‍.

ഡെപ്യൂട്ടി സ്പീക്കറുടെ നടപടി പ്രഥമദൃഷ്ട്യാ ആര്‍ട്ടിക്കിള്‍ 95 ന്റെ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഡെപ്യൂട്ടി സ്പീക്കറുടെ ഉത്തരവില്‍ ഒപ്പിടാത്തത് എന്താണെന്ന് സുപ്രീംകോടതി ആരാഞ്ഞു. വിദേശകാര്യമന്ത്രി മന്ത്രിസഭയില്‍ ഹാജരാകാതിരുന്നതിനേയും കോടതി ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്. 90 ദിവസത്തോളം രാജ്യം നിസ്സഹായരായി കഴിഞ്ഞുവെന്ന് പാക് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

വിദേശ ശക്തികളുടെ പ്രേരണയാല്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടിനിടുന്നതില്‍ നിന്നും പിന്‍മാറുകയാണെന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചിരുന്നത്.പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് എതിരായ ഒന്നിലധികം ഹര്‍ജികളില്‍ വാദം തുടരുകയാണ്. അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ച ദേശീയ അസംബ്ലിയുടെ മിനിറ്റ്‌സ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടായിരുന്നു ഇന്നലെ കോടതി പിരിഞ്ഞത്.

ചീഫ് ജസ്റ്റിസ് ഉമര്‍ അത് ബാന്‍ഡിയാല്‍ കേസ് വിധിപറയാന്‍ മാറ്റിവച്ചിരിക്കുകയാണ്. നാളെയോ അതിനുശേഷമോ വിധി പുറപ്പെടുവിച്ചേക്കും.

സുപ്രിംകോടതി വിധി പുറപ്പെടുവിച്ചാല്‍ അടുത്ത നടപടിയെന്താണെന്നായിരിക്കും അടുത്തതായി ഉയരാന്‍ പോകുന്ന ചോദ്യമെന്ന് പാക് പത്രമായ ഡോണ്‍ എഴുതുന്നു. ദേശീയ താല്‍പര്യം പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ വിധി പുറപ്പെടുവിക്കുകയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് ബാന്‍ഡിയല്‍, ജസ്റ്റിസ് മുനീബ് അക്തര്‍, ജസ്റ്റിസ് ഐജാസുല്‍ അഹ്‌സന്‍, ജസ്റ്റിസ് മസര്‍ ആലം, ജസ്റ്റിസ് ജമാല്‍ ഖാന്‍ മണ്ടോഖേല്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ചിലാണ് കേസ് ഇപ്പോഴുള്ളത്.

വിധി പുറപ്പെടുവിക്കും മുമ്ബ് സുപ്രിംകോടതിയ്ക്കു ചുറ്റും സുരക്ഷാസേന നിലയുറപ്പിച്ചിരുന്നു.

പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള അധികാരം പ്രധാനമന്ത്രിക്കുണ്ടെന്നാണ് അറ്റോര്‍ണി ജനറല്‍ ഖാലിദ് ജാവേദ് ഖാന്‍ വാദിച്ചിരുന്നത്.

ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം തള്ളിയ ശേഷം പ്രസിഡന്റ് ആരിഫ് അല്‍വി പാര്‍ലമെന്റ് പിരിച്ചുവിട്ടത് പാകിസ്താനില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. ഡെപ്യൂട്ടി സ്പീക്കറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments