Monday, December 2, 2024

HomeMain Storyപോലീസ് സന്നാഹത്തോടെ എറണാകുളം ബസലിക്ക പള്ളിയില്‍ ഏകീകൃത കുര്‍ബാന

പോലീസ് സന്നാഹത്തോടെ എറണാകുളം ബസലിക്ക പള്ളിയില്‍ ഏകീകൃത കുര്‍ബാന

spot_img
spot_img

കൊച്ചി: എറണാകുളം ബസലിക്ക പള്ളിയില്‍ ഏകീകൃത കുര്‍ബാന ആരംഭിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് കുര്‍ബാന ചടങ്ങുകള്‍ നടക്കുന്നത്.

സിറോ മബാര്‍ സഭയില്‍ ഓശാന ഞായര്‍ മുതല്‍ ഏകാകൃത കുര്‍ബാന നടപ്പാക്കണമെന്നായിരുന്നു മാര്‍പാപ്പയുടെ നിര്‍ദേശം. ഏകാകൃത കുര്‍ബാന നടപ്പാക്കാന്‍ എട്ട് മാസം ആവശ്യമാണെന്നാണ് എറണാകുളം-അങ്കമാലി അതിരൂപത ആവശ്യപ്പെട്ടത്. എന്നാല്‍ സിനഡ് ഈ നിര്‍ദേശം അംഗീകരിച്ചില്ല.

ഓശാന ഞായറായ ഇന്ന് കര്‍ദ്ദിനാളിനൊപ്പം ബിഷപ്പ് ആന്റണി കരിയിലും കുര്‍ബാനയില്‍ പങ്കെടുക്കുമെന്ന് സീറോ മലബാര്‍ സഭ സിനഡ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ കര്‍ദ്ദിനാളിനൊപ്പം കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ബിഷപ്പ് ആന്റണി കരിയില്‍ എത്തിയില്ല.

ഏകീകൃത കുര്‍ബാന അംഗീകരിക്കുന്ന ഒരു വിഭാഗവും എതിര്‍ക്കുന്ന അല്‍മായ മുന്നേറ്റക്കാരും ഇന്ന് ബസിലിക്കയില്‍ കുര്‍ബാനയ്ക്കെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പള്ളിക്ക് സമീപം വന്‍ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments