Thursday, December 5, 2024

HomeMain Storyവധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനം; നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍കാര്‍

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനം; നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍കാര്‍

spot_img
spot_img

ന്യൂഡെല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡെല്‍ഹി ഹൈകോടതി തള്ളി.

വിഷയത്തില്‍ നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്നു കേന്ദ്രസര്‍കാര്‍ ഡെല്‍ഹി ഹൈകോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇത്. എന്നാല്‍ കുടുംബവും സംഘടനകളും നടത്തുന്ന ചര്‍ചകള്‍ക്ക് സഹായം നല്‍കാമെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.

സേവ് നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി നല്‍കിയത്. യെമനില്‍ നടന്ന വിഷയത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിഷയത്തില്‍ കേന്ദ്രനിലപാട് തേടിയത്. കൊല്ലപ്പെട്ട അബ്ദു മഹ്ദിയുടെ കുടുംബത്തിനു നഷ്ടപരിഹാരത്തുക നല്‍കി മോചനം സാധ്യമാക്കാനാണ് നയതന്ത്ര ഇടപെടല്‍ തേടുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നിമിഷപ്രിയയ്ക്ക് അപീല്‍ സമര്‍പിക്കാനുള്ള സഹായം നല്‍കുമെന്നും നഷ്ടപരിഹാരത്തുക സംബന്ധിച്ച ചര്‍ച നടത്തുന്നതിന് ഇന്‍ഡ്യന്‍ സംഘത്തിനു യാത്രാനുമതി നല്‍കുമെന്നും കേന്ദ്രസര്‍കാര്‍ ഡെല്‍ഹി ഹൈകോടതിയെ അറിയിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments