ങ്ങനാശേരി: സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. സര്‍ക്കാരിന്റെ മദ്യനയം കുടുംബങ്ങളെ തകര്‍ക്കും. പ്രകടനപത്രികയില്‍ പറഞ്ഞതിന് വിപരീതമായാണ് മദ്യനയമുണ്ടാക്കിയത്. കക്ഷി രാഷ്ട്രീയത്തിനതീതമായി സഭ നിലകൊള്ളണമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കാര്‍ഷികോത്പന്നങ്ങളില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍ നേരത്തെ പറഞ്ഞിരുന്നു. കാര്‍ഷികോത്പന്നങ്ങളില്‍ നിന്ന് ലഹരി കുറഞ്ഞ മദ്യവും വൈനുമാണ് ഉത്പാദിപ്പിക്കുക. കപ്പയില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാനാകുമോ എന്നത് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തും. കേരളത്തില്‍ നിലവിലുള്ള വൈനറികളില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം സ്വകാര്യസംരംഭകര്‍ക്കും ലൈസന്‍സ് അനുവദിക്കും.
ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ തുടങ്ങാന്‍ ഇപ്പോള്‍ ഉദേശിക്കുന്നില്ല, എന്നാല്‍ കമ്പനികളുടെ സൗകര്യപ്രദമായ സമയം കണക്കിലെടുത്ത് റസ്റ്റോറന്റുകള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. ഇവിടെ വീര്യം കുറഞ്ഞ മദ്യം എത്തിക്കും.മദ്യ വില്‍പ്പന ശാലകളുടെ എണ്ണം വര്‍ധിപ്പിക്കില്ല. വലിയ ക്യൂ പ്രത്യക്ഷപ്പെടുന്ന ഇടങ്ങളിലും, ലഭ്യത കുറവുള്ള ഇടങ്ങളിലും മാത്രം ആധുനിക മദ്യഷോപ്പുകള്‍ ആരംഭിക്കാനാണ് തീരുമാനമെന്നും എക്‌സൈസ് മന്ത്രി അറിയിച്ചിരുന്നു.