Monday, December 2, 2024

HomeMain Storyഹൂതി തടവില്‍ കഴിഞ്ഞ മലയാളികള്‍ ഉള്‍പ്പടെ 11 ഇന്ത്യക്കാര്‍ക്ക് മോചനം

ഹൂതി തടവില്‍ കഴിഞ്ഞ മലയാളികള്‍ ഉള്‍പ്പടെ 11 ഇന്ത്യക്കാര്‍ക്ക് മോചനം

spot_img
spot_img

ന്യൂ ഡൽഹി: യമനിലെ സായുധ കലാപകാരികളായ ഹൂതി വിമതരുടെ തടവില്‍ കഴിഞ്ഞിരുന്ന മൂന്ന് മലയാളികളുള്‍പ്പടെ 11 ഇന്ത്യക്കാര്‍ക്ക് മോചനം. ഒമന്‍ സുല്‍ത്താന്റെ ഇടപെടലിനെ തുടര്‍ന്നാണ് മോചനം.

കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി ദിപാഷ്, ആലപ്പുഴ ഏവൂര്‍ സ്വദേശി അഖില്‍, കോട്ടയം സ്വദേശി ശ്രീജിത്ത് എന്നിവരാണ് മോചിതരായ മലയാളികള്‍. ചരക്കു കപ്പലില്‍ നിന്നും തട്ടിക്കൊണ്ടു പോയവരാണിവര്‍. കഴിഞ്ഞ ജനുവരിയിലാണ് യു എ ഇ ചരക്കുകപ്പല്‍ ഹൂതികള്‍ തട്ടിയെടുത്ത് ജീവനക്കാരെ ബന്ദികളാക്കിയത്.

ഇന്ത്യയെ കൂടാതെ യു കെ , ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലെ പൗരന്മാരെയും മോചിപ്പിച്ചിട്ടുണ്ട്. മോചിക്കപ്പെട്ടവരെ യമന്‍ തലസ്ഥാനമായ സന്‍അയില്‍ നിന്ന് ഒമാന്‍ റോയല്‍ എയര്‍ഫോഴ്‌സിന്റെ വിമാനത്തില്‍ മസ്‌കത്തിലേക്ക് എത്തിച്ചതായി ഒമാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments