പി.പി ചെറിയാന്‍
വിസ്‌കോണ്‍സില്‍: വിസ്‌കോണ്‍സില്‍ ചിപ്പാവെ(Chippewe) ഫോള്‍സില്‍ നിന്നും ഞായറാഴ്ച കാണാതായ ഇല്ലിയാന ലില്ലി പീറ്റേഴ്‌സിന്റെ മൃതദ്ദേഹം തിങ്കളാഴ്ച രാവിലെ കണ്ടെത്തിയതായി ചിപ്വെ ഫോള്‍സ് പോലീസ് അറിയിച്ചു.
ആന്റിയുടെ വീട്ടിലേക്ക് വന്നതായിരുന്നു ഇല്ലിയാന. അവിടെ കളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് കുട്ടിയെ കാണാതായത്. കുട്ടി ഉപയോഗിച്ചിരുന്നു ബൈസൈക്കിള്‍ അവിടെ തന്നെ ഉണ്ടായിരുന്നു. പിറ്റേദിവസം രാവിലെ വീടിനടുത്തുള്ള വൃക്ഷനിബിഢമായ പ്രദേശത്തു നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നും, പ്രാഥമിക പരിശോധനയില്‍ ഇതൊരു കൊലപാതകമാണെന്നുമാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു.
യൂണിഫൈഡ് സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റ് അധികൃതര്‍ പോലീസുമായി സഹകരിച്ചു കുട്ടി മരിക്കുവാനിടയായ സാഹചര്യങ്ങളെ പഠിച്ചുവരികയാണെന്നും ഇന്നു രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്‌ക്കൂള്‍ അധികൃതര്‍ പറഞ്ഞു.
സ്ഥലത്തു അപകടകരമായ സ്ഥിതിയാണ് നിലവില്‍ ഉള്ളതെന്നും, ഇവിടെ താമസിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഈ സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ ചിപ് വെ കൗണ്ടി ഡിസ്പാച്ചു സെന്ററിനെ 715 726 7701 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.