Thursday, December 12, 2024

HomeMain Storyശ്രീനാരായണ ഗുരുവിനെ റാഞ്ചാന്‍ മോദിയുടെ വിഫലശ്രമം, കൊടിയേരിയുടെ ലേഖനം

ശ്രീനാരായണ ഗുരുവിനെ റാഞ്ചാന്‍ മോദിയുടെ വിഫലശ്രമം, കൊടിയേരിയുടെ ലേഖനം

spot_img
spot_img

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ആഞ്ഞടിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ലേഖനം.

ശ്രീനാരായണ ഗുരുവിനെ റാഞ്ചി തീവ്ര വര്‍ഗ്ഗീയതയുടെ ഇരിപ്പിടത്തില്‍ ഉറപ്പിക്കാനാണ്‌മോദി ശ്രമിക്കുന്നതായും, ഗുരുവില്‍ ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കാന്‍ മോദി ശ്രമിക്കുന്നതായും അദ്ദേഹം ദേശാഭിമാനി ദിനപത്രത്തില്‍ ‘മോദിയുടെ ഗുരുനിന്ദ’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട് രണ്ട് ആഘോഷത്തിന്റെ ഉദ്ഘാടനം ഡല്‍ഹിയില്‍ നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിച്ച ഗുരുദര്‍ശനവും കാഴ്ചപ്പാടും ഒരേ സമയം കൗതുകകരവും അപകടകരവുമാണ് എന്നു പറഞ്ഞാണ് ലേഖനം ആരംഭിക്കുന്നത്.

‘ഗുരുവിനെ ആദരിക്കുന്നുവെന്ന് വരുത്തി സംഘ പരിവാറിന്റെ ആശയങ്ങളെ ഒളിച്ച് കടത്താന്‍ ശ്രമിക്കുകയാണ്. ഗുരുവും സംഘ പരിവാര്‍ ആശയങ്ങളും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള സാമ്യം മാത്രമേയുള്ളൂ. ഗുരുചിന്തയോട് കൂറ് ഉണ്ടെങ്കില്‍ മുസ്‌ലിം വേട്ട നടക്കുന്ന ബുള്‍ഡോസര്‍ രാജിനെ തള്ളിപ്പറയണം. ഏകീകൃത സിവില്‍കോഡ് കൊണ്ടുവന്ന് ഭരണഘടനയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും’ കോടിയേരി ലേഖനത്തില്‍ പറയുന്നു.

‘സംഘപരിവാറിന്റെ ഏകീകൃത സിവില്‍ കോഡ്, ഭരണഘടനയുടെ 25-ാം വകുപ്പ് ഉറപ്പുതരുന്ന മതസ്വാതന്ത്ര്യം ഇല്ലാതാക്കി ഹിന്ദുമതത്തിന്റെ നിയമസംഹിതകള്‍ എല്ലാ മതവിഭാഗത്തിനുംമേല്‍ അടിച്ചേല്‍പ്പിക്കാനുള്ളതാണ്. ഇതിനുവേണ്ടി ‘ബുള്‍ഡോസര്‍രാജ്’ നടപ്പാക്കുന്ന മോദിയും ‘ഒരു പീഡയെറുമ്പിനും വരുത്തരുതെന്ന’ അനുകമ്പയെ തന്റെ ദര്‍ശനമായി വിളംബരം ചെയ്ത ഗുരുവും രണ്ടു തട്ടിലാണ്.

‘കരുണാവാന്‍ നബി മുത്തുരത്ന’മെന്ന് നബിയെയും ‘പരമേശപവിത്രപുത്രന്‍’ എന്ന് ക്രിസ്തുവിനെയും വിശേഷിപ്പിച്ച ശ്രീനാരായണ ഗുരു എവിടെ, അന്യമതസ്ഥരുടെ ജീവനും ജീവനോപാധികളും ഇല്ലാതാക്കുന്ന, വിദ്വേഷഭരണം നയിക്കുന്ന മോദിയെവിടെ’ എന്നു പറഞ്ഞാണ് കോടിയേരി ലേഖനം അവസാനിപ്പിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments