Monday, December 2, 2024

HomeMain Storyഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയിലേക്ക് ആദ്യ ടാന്‍സ്വുമണ്‍ ലയ മരിയയെ നോമിനേറ്റ് ചെയ്തു

ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയിലേക്ക് ആദ്യ ടാന്‍സ്വുമണ്‍ ലയ മരിയയെ നോമിനേറ്റ് ചെയ്തു

spot_img
spot_img

പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയിലേക്ക് ആദ്യ ടാന്‍സ്വുമണ്‍ ലയ മരിയയെ നോമിനേറ്റ് ചെയ്തു. ആദ്യമായാണ് ഒരു ട്രാന്‍സ്ജെന്‍ഡര്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇടം നേടുന്നത്.

ഡി.വൈ.എഫ്.ഐ കോട്ടയം കമ്മിറ്റിയിലെത്തി മാസങ്ങള്‍ പിന്നിടുമ്പോവാണ് ലയ സംസ്ഥാന കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. 2019 ല്‍ ഡി.വൈ.എഫ്.ഐയിലെത്തിയ ലയ ചങ്ങനാശേരി ഇത്തിക്കാനം സ്വദേശിയാണ്. തിരുവനന്തപുരം സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ ഇ സ്‌ക്വയര്‍ ഹബ് പ്രൊജക്ടില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്നു.

25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാന കമ്മറ്റി അംഗങ്ങളുമാണ് പുതിയ കമ്മിറ്റിയില്‍ ഉള്ളത്. വി വസീഫിനെയാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തിരിക്കുന്നത്. നിലവിലെ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഈ സ്ഥാനത്ത് തുടരും. ചിന്താ ജെറോം , കെ.യു ജെനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഒഴിവായി. ആര്‍ രാഹുല്‍ , അര്‍ ശ്യാമ , ഡോ. ഷിജുഖാന്‍ , രമേശ് കൃഷ്ണന്‍ , എം. ഷാജര്‍ , എം വിജിന്‍ എം.എല്‍.എ , ഗ്രീഷ്മ അജയഘോഷ് തുടങ്ങിയവര്‍ ഉപഭാരവാഹികളാകും ജെ.എസ് അരുണ്‍ ബാബുവാണ് പുതിയ ട്രഷറര്‍. പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments