Friday, May 16, 2025

HomeMain Storyചാന്ദ്രദൗത്യം: ആദ്യ വനിതയാകാന്‍ ക്രിസ്റ്റീന

ചാന്ദ്രദൗത്യം: ആദ്യ വനിതയാകാന്‍ ക്രിസ്റ്റീന

spot_img
spot_img

ന്യൂയോര്‍ക്ക്: നാസയുടെ ചന്ദ്രയാത്രാ പദ്ധതിയായ ആര്‍ട്ടെമിസിന്റെ രണ്ടാം ദൗത്യത്തിലെ 4 സഞ്ചാരികളെയും പ്രഖ്യാപിച്ചു. അമേരിക്കക്കാരായ 2 പുരുഷന്മാരും ഒരു വനിതയും കൂടാതെ ഒരു കാനഡക്കാരനാണ് സംഘത്തിലുള്ളത്.

ക്രിസ്റ്റീന കോക്, ജെര്‍മി ഹാന്‍സന്‍, വിക്ടര്‍ ഗ്ലോവര്‍, റീഡ് വൈസ്‌മെന്‍ എന്നിവര്‍ അടുത്ത 2 വര്‍ഷത്തേക്ക് പദ്ധതിയുടെ ഭാഗമാകും. 10 ദിവസത്തെ ദൗത്യത്തില്‍ ഇവര്‍ ആര്‍ട്ടെമിസ് രണ്ടില്‍ ചന്ദ്രനു ചുറ്റും സഞ്ചരിക്കും.

റീഡ് വൈസ്‌മെന്‍ ദൗത്യത്തിന്റെ കമാന്‍ഡറും വിക്ടര്‍ ഗ്ലോവര്‍ പൈലറ്റുമാണ്. ദൗത്യത്തിന്റെ സ്‌പെഷലിസ്റ്റ് ആയിട്ടാണ് ജെര്‍മി ഹാന്‍സന്‍ ചന്ദ്രനെ ചുറ്റാന്‍ പോകുന്നത്. 300 ദിവസത്തിലധികം തുടര്‍ച്ചയായി ബഹിരാകാശത്തു കഴിഞ്ഞ് റെക്കോര്‍ഡ് സൃഷ്ടിച്ച ക്രിസ്റ്റീന കോക് ആര്‍ട്ടെമിസ് 2ലെ പ്രഫഷനല്‍ എന്‍ജിനീയര്‍ ആണ്. ചന്ദ്രനെ ചുറ്റുന്ന ആദ്യ വനിതയെന്ന ബഹുമതി ഇനി ഇവര്‍ക്കു സ്വന്തമാകും.

2024 നവംബറിലാണ് ആര്‍ട്ടിമിസ് 2 ദൗത്യം. അര നൂറ്റാണ്ടിനു ശേഷമാണ് നാസ ചാന്ദ്രദൗത്യത്തില്‍ മനുഷ്യനെ അയയ്ക്കുന്നത്. 2025 ല്‍ നടക്കുന്ന തുടര്‍ ദൗത്യമായ ആര്‍ട്ടിമിസ് മൂന്നില്‍ മനുഷ്യര്‍ ചന്ദ്രനില്‍ വീണ്ടുമിറങ്ങും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments