Friday, May 16, 2025

HomeMain Storyമധു വധക്കേസ്: 14 പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ ബുധനാഴ്ച

മധു വധക്കേസ്: 14 പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ ബുധനാഴ്ച

spot_img
spot_img

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരനെന്നാണ് കോടതി വിധി. രണ്ടു പേരെ വെറുതെ വിട്ടു. 4, 11 പ്രതികളെയാണ് വെറുതെ വിട്ടത്. കേസിലാകെ 16 പ്രതികളാണ് ഉള്ളത്. കുറ്റക്കാരെന്നു കണ്ടെത്തിയവരുടെ ശിക്ഷ ബുധനാഴ്ച വിധിക്കും.

  1. താവളം പാക്കുളം മേച്ചേരിയില്‍ ഹുസൈന്‍ (59), 2. കള്ളമല മുക്കാലി കിളയില്‍ മരയ്ക്കാര്‍ (41), 3. കള്ളമല മുക്കാലി പൊതുവച്ചോല ഷംസുദ്ദീന്‍ (41), 5.രാധാകൃഷ്ണന്‍, 6. ആനമൂളി പള്ളിപ്പടി പൊതുവച്ചോല അബൂബക്കര്‍ (39), 7. കള്ളമല മുക്കാലി പടിഞ്ഞാറെപ്പള കുരിക്കള്‍ വീട്ടില്‍ സിദ്ദീഖ് (46), 8. കള്ളമല മുക്കാലി തൊട്ടിയില്‍ ഉബൈദ് (33), 9. മുക്കാലി വിരുത്തിയില്‍ നജീബ് (41), 10. കള്ളമല മുക്കാലി മണ്ണംപറ്റ വീട്ടില്‍ ജൈജുമോന്‍ (52), 12. കള്ളമല കൊട്ടിയൂര്‍ക്കുന്ന് പുത്തന്‍പുരയ്ക്കല്‍ സജീവ് (38), 13. കള്ളമല മുക്കാലി മുരിക്കട സതീഷ് (43), 14. മുക്കാലി ചെരുവില്‍ ഹരീഷ് (42), 15. മുക്കാലി ചെരുവില്‍ ബിജു (45), 16. മുക്കാലി വിരുത്തിയില്‍ മുനീര്‍ (36) എന്നിവരാണ് പ്രതികളാണെന്നു കോടതി വിധിച്ചത്.

നാലാം പ്രതി കല്‍ക്കണ്ടി കക്കുപ്പടി കുന്നത്ത് വീട് അനീഷ്(38), പതിനൊന്നാം പ്രതി കള്ളമല മുക്കാലി ചോലയില്‍ അബ്ദുല്‍ കരീം (52) എന്നിവരെയാണ് വെറുതെ വിട്ടത്. സംഭവം നടന്ന് 5 വര്‍ഷത്തിനുശേഷമാണ് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി വിധി പറഞ്ഞത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്.

മാര്‍ച്ച് 10നു വാദം പൂര്‍ത്തിയായി. മാര്‍ച്ച് 18നു വിധി പറയുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് 30ലേക്കു മാറ്റി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments