Wednesday, May 14, 2025

HomeNewsIndiaമഹിളാ കോണ്‍ഗ്രസ് പുനഃസംഘടന: ജെബി മേത്തര്‍ക്കെതിരെ പരാതി

മഹിളാ കോണ്‍ഗ്രസ് പുനഃസംഘടന: ജെബി മേത്തര്‍ക്കെതിരെ പരാതി

spot_img
spot_img

ന്യൂഡല്‍ഹി : കെപിസിസിയോട് ആലോചിക്കാതെ മഹിളാ കോണ്‍ഗ്രസ് ഭാരവാഹികളെ തീരുമാനിച്ച സംഭവത്തില്‍ പ്രസിഡന്റ് ജെബി മേത്തര്‍ എംപിയ്‌ക്കെതിരേ പരാതി. 9 എംപിമാരാണ് പരാതി നല്‍കിയത്. കെപിസിസിയോട് ആലോചിക്കാതെ ഭാരവാഹികളെ തീരുമാനിച്ചെന്നാണ് ആരോപണം.

എന്നാല്‍ ആരോപണങ്ങള്‍ തെറ്റാണെന്നും കൂടിയാലോചിച്ചിരുന്നെന്നും മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ജെബി മേത്തര്‍ എംപി പറഞ്ഞു.

ജെബി മേത്തറിനെ വീണ്ടും കേരളത്തില്‍ മഹിളാ കോണ്‍ഗ്രസിന്റെ പ്രസിഡന്റാക്കിയുള്ള പട്ടിക എഐസിസി അംഗീകരിക്കുകയായിരുന്നു. നാലു വൈസ് പ്രസിഡന്റുമാരും 18 ജനറല്‍ സെക്രട്ടറിമാരും അടങ്ങുന്ന പട്ടികയാണ് അംഗീകരിച്ചത്. ജില്ലാ പ്രസിഡന്റുമാരുടെ പേരുകളും പ്രഖ്യാപിച്ചിരുന്നു.

ഭാരവാഹികള്‍: ആര്‍.ലക്ഷ്മി, രജനി രാമാനന്ദ്, യു.വഹീദ, വി.കെ.മിനിമോള്‍ (വൈസ് പ്രസിഡന്റുമാര്‍), ഷീബ രാമചന്ദ്രന്‍, ബിന്ദു ചന്ദ്രന്‍, ബിന്ദു സന്തോഷ് കുമാര്‍, ഗീത ചന്ദ്രന്‍, ജയലക്ഷ്മി ദത്തന്‍, എല്‍.അനിത, ലാലി ജോണ്‍, ആര്‍. രശ്മി, രാധാ ഹരിദാസ്, രമ തങ്കപ്പന്‍, എസ്.ഷാമില ബീഗം, സൈബ താജുദ്ദീന്‍, സുബൈദ മുഹമ്മദ്, സുധ നായര്‍, സുജ ജോണ്‍, സുനിത വിജയന്‍, ഉഷ ഗോപിനാഥ്, നിഷ സോമന്‍ (ജനറല്‍ സെക്രട്ടറിമാര്‍), പ്രേമ അനില്‍ കുമാര്‍ (ട്രഷറര്‍).

ജില്ലാ പ്രസിഡന്റുമാര്‍: ഗായത്രി വി. നായര്‍ (തിരുവനന്തപുരം), ഫേബ എല്‍.സുദര്‍ശനന്‍ (കൊല്ലം), രജനി പ്രദീപ് (പത്തനംതിട്ട), ബബിത ജയന്‍ (ആലപ്പുഴ), ബെറ്റി ടോജോ ചെറ്റേറ്റുകുളം (കോട്ടയം), മിനി സാബു (ഇടുക്കി), സുനീല സിബി (എറണാകുളം), ടി.നിര്‍മല (തൃശൂര്‍), സിന്ധു രാധാകൃഷ്ണന്‍ (പാലക്കാട്), പി.ഷഹര്‍ബന്‍ (മലപ്പുറം), ഗൗരി പുതിയേത്ത് (കോഴിക്കോട്), ജിനി തോമസ് (വയനാട്), ശ്രീജ മഠത്തില്‍ (കണ്ണൂര്‍), മിനി ചന്ദ്രന്‍ (കാസര്‍കോട്). മഹിള കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ നിര്‍വാഹക സമിതി അംഗങ്ങളാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments