ഡബ്ലിന്‍: യുകെയുടെ ഭാഗമായ വടക്കന്‍ അയര്‍ലന്‍ഡില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ചൊവ്വാഴ്ച സന്ദര്‍ശനം നടത്തും. ഗുഡ് ഫ്രൈഡേ സമാധാന ഉടമ്പടിയുടെ 25ാം വാര്‍ഷിക പരിപാടികളില്‍ പങ്കെടുക്കാനാണ് ബൈഡന്‍ എത്തുന്നത്.
ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തും. വടക്കന്‍ അയര്‍ലന്‍ഡില്‍ 30 വര്‍ഷത്തിലേറെ തുടര്‍ന്ന ആഭ്യന്തരകലാപത്തിന് അന്ത്യം കുറിച്ച ഗുഡ് ഫ്രൈഡേ ഉടമ്പടിക്കു മധ്യസ്ഥത വഹിച്ചതു യുഎസായിരുന്നു.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടതിനുശേഷം രൂക്ഷമായ വടക്കന്‍ അയര്‍ലന്‍ഡിലെ രാഷ്ട്രീയഅസ്ഥിരതയ്ക്കിടെയാണു ബൈഡന്റെ സന്ദര്‍ശനം. ബ്രിട്ടനെ അനുകൂലിച്ചിരുന്ന ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി ഒരു വര്‍ഷമായി ഇടഞ്ഞു നില്‍ക്കുകയാണ്. ബ്രെക്‌സിറ്റിനുശേഷം അഹിതമായ വാണിജ്യനിയമങ്ങള്‍ വടക്കന്‍ അയര്‍ലന്‍ഡില്‍ അടിച്ചേല്‍പിച്ചെന്നാണ് അവരുടെ ആരോപണം.