Friday, May 16, 2025

HomeNewsIndia2024 ഇലക്ഷനില്‍ വയനാട്ടില്‍ നിന്ന് പ്രിയങ്ക മത്സരിച്ചേക്കുമെന്ന് സൂചന

2024 ഇലക്ഷനില്‍ വയനാട്ടില്‍ നിന്ന് പ്രിയങ്ക മത്സരിച്ചേക്കുമെന്ന് സൂചന

spot_img
spot_img

കല്പറ്റ: അടുത്ത വര്‍ഷം നടക്കുന്ന ഇലക്ഷനില്‍ വയനാട്ടില്‍ നിന്ന് പ്രിയങ്ക മത്സരിച്ചേക്കുമെന്ന് സൂചന.

വയനാട്ടുകാരുമായി ആജീവനാന്ത ബന്ധം തുടരുമെന്നും എം.പി.യല്ലെങ്കിലും വയനാട്ടുകാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്ന രാഹുലിന്റെ വാഗ്ദാനം വയനാടിനെ നെഹ്രുകുടുംബം കൈയൊഴിയില്ലെന്ന സൂചനയാണ് നല്‍കുന്നത്.

രാഹുല്‍ഗാന്ധിയുമായി വൈകാരികമായ അടുപ്പം പുലര്‍ത്തുന്നവരാണ് ഇവിടത്തെ യു.ഡി.എഫ്. പ്രവര്‍ത്തകരും. നെഹ്രുകുടുംബംതന്നെ അവരെ പ്രതിനിധാനംചെയ്യണമെന്ന വികാരമാണ് പൊതുവേയുള്ളത്.

നാലുവര്‍ഷത്തിനുശേഷമാണ് പ്രിയങ്കാഗാന്ധി വയനാട്ടില്‍ വീണ്ടുമെത്തുന്നത്. അത് ഒരു പുതിയ തുടക്കത്തിനുള്ള വരവായിരിക്കുമോ എന്നതാണ് ചോദ്യം. വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ പ്രിയങ്ക എത്തിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, ഉപതിരഞ്ഞെടുപ്പുണ്ടാവില്ലെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

2024 തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി കര്‍ണാടകത്തില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ പ്രിയങ്കയാവും ആദ്യപരിഗണനയിലുണ്ടാവുക.

രാഹുല്‍ഗാന്ധിയുടെ അയോഗ്യത തുടര്‍ന്നാലും വയനാട് ദേശീയശ്രദ്ധയിലുള്ള മണ്ഡലമായി തുടരുമെന്നാണ് ചൊവ്വാഴ്ച കല്പറ്റയില്‍നടന്ന സമ്മേളനം നല്‍കുന്ന സൂചന.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments