Wednesday, May 14, 2025

HomeNewsIndiaആസ്തിയില്‍ മുമ്പന്മാര്‍ക്ക് പിന്നില്‍ പിണറായി, 30 മുഖ്യമന്ത്രിമാരില്‍ മമത ഒഴികെ 29 പേരും കോടിപതികള്‍

ആസ്തിയില്‍ മുമ്പന്മാര്‍ക്ക് പിന്നില്‍ പിണറായി, 30 മുഖ്യമന്ത്രിമാരില്‍ മമത ഒഴികെ 29 പേരും കോടിപതികള്‍

spot_img
spot_img

ന്യൂഡല്‍ഹി : ആസ്തിയില്‍ മുമ്പന്മാര്‍ക്ക് പിന്നില്‍ പിണറായി വിജയന്‍. സമ്പത്തിന്റെ കാര്യമെടുത്താല്‍ മുഖ്യന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ആണ്. 510 കോടിയുമായി മുഖ്യമന്ത്രിമാരുടെ ആസ്തി പട്ടികയില്‍ ജഗന്‍ ഒന്നാം സ്ഥാനത്താണ്. വെറും 15 ലക്ഷം രൂപ മാത്രം സ്വന്തമായുള്ള മമത ബാനര്‍ജിയാണ് ഈ പട്ടികയില്‍ ഏറ്റവും പിന്നില്‍. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്തി 1.18 കോടി രൂപ മാത്രം.

രാജ്യത്തെ 30 മുഖ്യമന്ത്രിമാരില്‍ മമത ഒഴികെ 29 പേരും കോടിപതികളാണെന്നും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തുവിട്ട പട്ടിക വ്യക്തമാക്കുന്നു. 13 മുഖ്യമന്ത്രിമാര്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ നല്‍കിയ വിവരങ്ങളില്‍ നിന്നാണ് എഡിആര്‍ വിലയിരുത്തല്‍ നടത്തിയത്.

ജഗന്‍ കഴിഞ്ഞാല്‍ സമ്പത്തിന്റെ കാര്യത്തില്‍ തൊട്ടുപിന്നാലെയുള്ളവര്‍ അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു (163 കോടി), ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് (63 കോടി) എന്നിവരാണ്. മമതയ്ക്കും പിണറായിക്കും ഒപ്പം ആസ്തിയുടെ കാര്യത്തില്‍ പിന്നിലുള്ള മറ്റൊരാള്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ (1 കോടി) ആണ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ (3 കോടി), ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്?രിവാള്‍ (3 കോടി) എന്നിവരും ‘പിന്നിലാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments