Wednesday, May 21, 2025

HomeMain Storyചരിത്രത്തില്‍ ആദ്യം; സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂനിറ്റ് പിന്നിട്ടു

ചരിത്രത്തില്‍ ആദ്യം; സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂനിറ്റ് പിന്നിട്ടു

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ചരിത്രത്തില്‍ ആദ്യമായി 100 ദശലക്ഷം യൂനിറ്റ് പിന്നിട്ടു. വ്യാഴാഴ്ചത്തെ വൈദ്യുതി ഉപയോഗമാണ് 100.3028 ദശലക്ഷം യൂനിറ്റായി ഉയര്‍ന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28ന് പ്രതിദിന ഉപയോഗത്തില്‍ രേഖപ്പെടുത്തിയ 9.29 കോടി യൂനിറ്റിന്റെ റെക്കോഡ് ചൊവ്വാഴ്ചത്തെ 9.56 കോടി യൂനിറ്റ് ഉപഭോഗത്തോടെ മറികടന്നിരുന്നു. ബുധനാഴ്ച വീണ്ടും ഉയര്‍ന്ന് 9.85 കോടി യൂനിറ്റില്‍ എത്തി. വ്യാഴാഴ്ച 100 ദശലക്ഷം യൂനിറ്റ് പിന്നിട്ട് സര്‍വകാല റെക്കോഡ് സൃഷ്ടിക്കുകയായിരുന്നു.

വൈകുന്നേരം പീക് ലോഡ് സമയത്തെ ഉപയോഗവും 4903 മെഗാവാട്ടുമായി റെക്കോഡിട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 518 മെഗാവാട്ടിന്റെ വര്‍ധനയാണ് ഉണ്ടായത്. ഇതേ രീതിയില്‍ ഉപയോഗം വര്‍ധിച്ചാല്‍ ഇപ്പോള്‍ ലഭ്യമായ വൈദ്യുതി തികയാതെ വരികയും അധിക വൈദ്യുതി പവര്‍ എക്സ്ചേഞ്ചില്‍നിന്ന് യൂനിറ്റിന് 10 രൂപ നല്‍കി കമ്മി നികത്തേണ്ടിയും വരും. എക്സ്ചേഞ്ചില്‍നിന്ന് വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം വന്നാല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും.

സംസ്ഥാനത്ത് ചൂട് കൂടുന്നതാണ് വൈദ്യുതി ഉപഭോഗത്തിലെ വര്‍ധനക്ക് പ്രധാന കാരണം. കേരളത്തില്‍ വ്യാഴാഴ്ചത്തെ താപനില 45 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു. ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ കണക്ക് പ്രകാരം പാലക്കാട് എരിമയൂരില്‍ ഇന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 45.5 ഡിഗ്രി സെല്‍ഷ്യസാണ്. തൃശൂര്‍ പീച്ചിയില്‍ 42.4 ഡിഗ്രി സെല്‍ഷ്യസും പാലക്കാട് മലമ്ബുഴ ഡാമില്‍ 43.3 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു ചൂട്. പാലക്കാട് മിക്ക സ്റ്റേഷനുകളിലും 40 ഡിഗ്രിക്ക് മുകളില്‍ താപനില രേഖപ്പെടുത്തി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments