Wednesday, May 21, 2025

HomeWorldEuropeദുഃഖവെള്ളി ഉടമ്പടിയുടെ ഓര്‍മ്മ പുതുക്കി ജോ ബൈഡന്‍ -ഋഷി സുനക് കൂടിക്കാഴ്ച

ദുഃഖവെള്ളി ഉടമ്പടിയുടെ ഓര്‍മ്മ പുതുക്കി ജോ ബൈഡന്‍ -ഋഷി സുനക് കൂടിക്കാഴ്ച

spot_img
spot_img

ലണ്ടന്‍: റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് സന്ദര്‍ശനത്തിനായി ബെല്‍ഫാസ്റ്റില്‍ വിമാനമിറങ്ങിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ പ്രധാനമന്ത്രി ഋഷി സുനക് സ്വീകരിച്ചു.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ 30 വര്‍ഷത്തെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സഹായിച്ച സമാധാന ഉടമ്പടിയായ ‘ദുഃഖവെള്ളി ഉടമ്പടി’യുടെ 25-ാം വാര്‍ഷികം ആഘോഷിക്കാനാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. ആ സുപ്രധാന കരാറിന് ശേഷമുള്ള ‘വലിയ പുരോഗതി’ അടയാളപ്പെടുത്തുന്നതാണ് ഈ യാത്രയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

നാല് ദിവസത്തെ സന്ദര്‍ശനത്തിനിടെ, ബൈഡന്‍ ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിന് പൂര്‍വ്വിക ബന്ധമുള്ള കൗണ്ടി മയോയും സന്ദര്‍ശിച്ചു. ബൈഡന്‍ മയോ കൗണ്ടിയില്‍ പ്രസംഗിക്കുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments