Friday, May 16, 2025

HomeMain Storyഅയോഗ്യനാക്കിയാലും ജയിലിലിട്ടാലും താന്‍ ഭയപ്പെടില്ല: രാഹുല്‍ ഗാന്ധി

അയോഗ്യനാക്കിയാലും ജയിലിലിട്ടാലും താന്‍ ഭയപ്പെടില്ല: രാഹുല്‍ ഗാന്ധി

spot_img
spot_img

കോലാര്‍: അയോഗ്യനാക്കിയാലും ജയിലിലിട്ടാലും താന്‍ ഭയപ്പെടില്ലെന്നു രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ കോലാറില്‍ ജയ് ഭാരത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി വിചാരിച്ചിരിക്കുന്നത് തന്നെ അയോഗ്യനാക്കി ഭയപ്പെടുത്താമെന്നാണ്. മോദി ആയിരക്കണക്കിന് കോടി രൂപ അദാനിക്ക് നല്‍കുന്നു. എന്നാല്‍, ഞങ്ങള്‍ പണം നല്‍കുക കര്‍ണാടകത്തിലെ പാവപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമായിരിക്കും. മോദി പൂര്‍ണമനസ്സോടെ അദാനിയെ സഹായിക്കുന്നു, ഞങ്ങള്‍ പൂര്‍ണമനസ്സോടെ ഇവിടത്തെ ജനങ്ങളെ സഹായിക്കും.

ജനങ്ങള്‍ക്കുവേണ്ടി എന്തു കാര്യം ചെയ്താലും ഇവിടത്തെ ബിജെപി സര്‍ക്കാര്‍ നാല്‍പത് ശതമാനം കമ്മീഷന്‍ എടുക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടും അദ്ദേഹം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. അതിനര്‍ഥം നാല്‍പത് ശതമാനം കമ്മീഷന്‍ വാങ്ങുന്നത് മോദി അംഗീകരിച്ചു എന്നാണ്, രാഹുല്‍ പറഞ്ഞു.

എനിക്കെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച് വിശദീകരിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ലോക്സഭാ സ്പീക്കര്‍ക്ക് രണ്ടുതവണ കത്തുകള്‍ എഴുതി. എന്നാല്‍, അവസരം നല്‍കിയില്ല. പാര്‍ലമെന്റില്‍ അദാനി വിഷയം ചര്‍ച്ചചെയ്യാന്‍ സ്പീക്കര്‍ക്ക് ഭയമായിരുന്നു. സാധാരണഗതിയില്‍ പ്രതിപക്ഷമാണ് പാര്‍ലമെന്റ് തടസ്സപ്പെടുത്താറുള്ളത്. ചരിത്രത്തില്‍ ആദ്യമായി പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ ബിജെപി സര്‍ക്കാര്‍ സമ്മതിച്ചില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സ്ത്രീകള്‍ക്ക് രണ്ടായിരം രൂപവെച്ച് എല്ലാ മാസവും നല്‍കും. ബിരുദമുള്ളവര്‍ക്ക് മൂവായിരം രൂപവെച്ചും ഡിപ്ലോമയുള്ളവര്‍ക്ക് 1500 രൂപവെച്ചും എല്ലാ മാസവും നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments