Monday, May 12, 2025

HomeMain Storyവിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം; രണ്ടു ദിവസത്തിനിടെ യുഎസില്‍ അറസ്റ്റിലായത് 6 അധ്യാപികമാര്‍

വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം; രണ്ടു ദിവസത്തിനിടെ യുഎസില്‍ അറസ്റ്റിലായത് 6 അധ്യാപികമാര്‍

spot_img
spot_img

ന്യൂയോര്‍ക്ക്: സ്‌കൂളിലെ വിദ്യാര്‍ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് രണ്ടു ദിവസത്തിനിടെ യുഎസില്‍ ആറ് അധ്യാപികമാര്‍ അറസ്റ്റില്‍. എലന്‍ ഷെല്‍ (38), ഹെതര്‍ ഹെയര്‍ (32), എമിലി ഹാന്‍കോക്ക് (26), എമ്മ ഡെലാനി ഹാന്‍കോക്ക്, ക്രിസ്റ്റന്‍ ഗാന്റ് (36), അല്ലീ ഖേരദ്മന്‍ഡ് (33) എന്നിവരാണ് അറസ്റ്റിലായത്.

ടീനേജുകാരായ രണ്ട് ആണ്‍കുട്ടികളുമായി മൂന്നു തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്നതാണ് ഡാന്‍വില്ലിലെ എലന്‍ ഷെല്‍ എന്ന അധ്യാപികയ്‌ക്കെതിരായ കുറ്റം. അര്‍ക്കന്‍സാസിലെ അധ്യാപിക ഹെതര്‍ ഹെയര്‍ക്കെതിരെ ക്രിമിനല്‍ കുറ്റമാണ് ചുമത്തിയത്. കൗമാരക്കാരനായ വിദ്യാര്‍ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നതാണ് കുറ്റം. ഒക്ലഹോമയില്‍ നിന്നുള്ളയാളാണ് മറ്റൊരു അധ്യാപികയായ എമിലി ഹാന്‍കോക്ക്.

ലിങ്കണ്‍ കൗണ്ടിയില്‍ താല്‍ക്കാലിക അധ്യാപികയായി ജോലി ചെയ്ത എമ്മ ഡെലാനി ഹാന്‍കോക്കയ്‌ക്കെതിരെ, 15 വയസ്സുള്ള വിദ്യാര്‍ഥിയുമായി ബന്ധമുണ്ടെന്നതിന്റെ പേരിലാണ് കേസെടുത്തത്. അയോവയിലെ ഡെസ് മോയ്നിലെ ഹൈസ്‌കൂളില്‍ ഇംഗ്ലിഷ് അധ്യാപികയായ ക്രിസ്റ്റന്‍ ഗാന്റ് കൗമാരക്കാരനായ വിദ്യാര്‍ഥിയുമായി സ്‌കൂളിന് അകത്തുംപുറത്തും അഞ്ച് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നാണു കേസ്.

ജെയിംസ് മാഡിസണ്‍ ഹൈസ്‌കൂളിലെ അധ്യാപികയായ അല്ലീ ഖേരദ്മന്‍ഡ് മാസങ്ങളായി ഒരു വിദ്യാര്‍ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് ആരോപണം. പെന്‍സില്‍വാനിയയില്‍ നിന്നുള്ള ജാവലിന്‍ പരിശീലക ഹന്ന മാര്‍ത്തയെ (26) അവര്‍ പരിശീലിപ്പിച്ച 17 വയസ്സുള്ള ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയെന്ന പേരിലും അറസ്റ്റ് ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments