കൊച്ചി:ജനപ്പെരുപ്പത്തില്‍ ചൈനയെയും മറികടന്ന് ഇന്ത്യ കുതിക്കുമ്പോള്‍ കേരളം മാതൃകയായി. 2011ലെ സെന്‍സസിനു ശേഷം രാജ്യത്തെ ജനസംഖ്യ 16.30% വളര്‍ന്നപ്പോള്‍ 201120ല്‍ കേരളത്തിലെ വളര്‍ച്ച 4.75% മാത്രമാണ്.
കേരളത്തിലെ ജനസഖ്യയില്‍ മലപ്പുറമാണ് മുന്നില്‍. വയനാട് പിന്നില്‍. കേരളത്തെക്കാള്‍ 4 മടങ്ങ് ജനസംഖ്യാ വളര്‍ച്ച ഇന്ത്യയിലാകെയെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. 2011ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 3,34,06,061 ആയിരുന്നു ജനസംഖ്യ. 2020ല്‍ ഇത് 3,49,93,356 ആയി വര്‍ധിച്ചു. 2020ലാണ് മരണ, ജനന റജിസ്‌ട്രേഷന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് അവസാനമായി ജനസംഖ്യാ കണക്കു തയാറാക്കിയത്.
ജില്ലകളിലെ ജനസംഖ്യ (2020 ലെ കണക്ക്)
തിരുവനന്തപുരം 33.70 ലക്ഷം
കൊല്ലം 26.68 ലക്ഷം
പത്തനംതിട്ട 11.65 ലക്ഷം
ആലപ്പുഴ 21.51 ലക്ഷം
കോട്ടയം 19.86 ലക്ഷം
ഇടുക്കി 10.90 ലക്ഷം
എറണാകുളം 34.69 ലക്ഷം
തൃശൂര്‍ 32.78 ലക്ഷം
പാലക്കാട് 29.93 ലക്ഷം
മലപ്പുറം 46.08 ലക്ഷം
കോഴിക്കോട് 32.98 ലക്ഷം
വയനാട് 8.54 ലക്ഷം
കണ്ണൂര്‍ 26.41 ലക്ഷം
കാസര്‍കോട് 14.14 ലക്ഷം