Thursday, April 25, 2024

HomeMain Storyരാധ അയ്യങ്കാർ -ഡിഫൻസ് ഡെപ്യൂട്ടി അണ്ടർസെക്രട്ടറിയായി സ്ഥിരീകരണം

രാധ അയ്യങ്കാർ -ഡിഫൻസ് ഡെപ്യൂട്ടി അണ്ടർസെക്രട്ടറിയായി സ്ഥിരീകരണം

spot_img
spot_img

പി.പി ചെറിയാൻ

വാഷിംഗ്‌ടൺ ഡിസി :ഇന്ത്യൻ അമേരിക്കൻ ഇക്കണോമിസ്റ്റും യു എസ് പ്രതിരോധ വകുപ്പിലെ അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജ്‌മെന്റ് ആക്ടിംഗ് ഡെപ്യൂട്ടി അണ്ടർസെക്രട്ടറിയായിരുന്ന രാധ അയ്യങ്കാർ പ്ലംബ്നെ ഡിഒഡിയുടെ (Department of Defense),ഏറ്റെടുക്കലിനും (acquisition),നിലനിൽപ്പിനുമുള്ള(sustainment) ഡെപ്യൂട്ടി അണ്ടർസെക്രട്ടറിയായി യുഎസ് സെനറ്റ് സ്ഥിരീകരിച്ചു.ചൊവ്വാഴ്ച 68-30 വോട്ടുകൾക്ക് രാധ അയ്യങ്കാർ പ്ലംബിനെ യുഎസ് സെനറ്റ് സ്ഥിരീകരിച്ചത്

പ്രസിഡന്റ് ജോ ബൈഡൻ 2022 ജൂണിലായിരുന്നു പ്ലംബിനെ ഈ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തത്.

പ്ലംബ് മുമ്പ് പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സാങ്കേതിക ഗവേഷണം, ഡാറ്റാ സയൻസ്, ബിസിനസ് അനലിറ്റിക്‌സ് എന്നിവയുടെ ഉത്തരവാദിത്തമുള്ള ടീമുകളുടെ മേൽനോട്ടം വഹിക്കുന്ന ഗൂഗിളിൽ വിശ്വാസത്തിനും സുരക്ഷയ്ക്കുമുള്ള ഗവേഷണത്തിന്റെയും സ്ഥിതിവിവരക്കണക്കുകളുടെയും ഡയറക്ടറായിരുന്നു അവർ.

വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ, ഡിഒഡി, ഡിപ്പാർട്ട്‌മെന്റ് ഓഫ് എനർജി എന്നിവയിൽ സീനിയർ സ്റ്റാഫ് സ്ഥാനങ്ങൾ വഹിച്ച അവർ RAND കോർപ്പറേഷനിലെ മുതിർന്ന സാമ്പത്തിക വിദഗ്ധയും ഫേസ്ബുക്കിലെ പോളിസി വിശകലനത്തിന്റെ ആഗോള അധ്യക്ഷയും ആയിരുന്നു
മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ബിരുദവും പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും (എംഎസ്), (പിഎച്ച്ഡി) യും കരസ്ഥമാക്കിയിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments