Friday, March 29, 2024

HomeMain Storyതിരഞ്ഞെടുപ്പ് നീട്ടണം; ഇന്ത്യയുമായുള്ള യുദ്ധസാധ്യത നിലനില്‍ക്കുന്നു: പാക്ക് സര്‍ക്കാര്‍

തിരഞ്ഞെടുപ്പ് നീട്ടണം; ഇന്ത്യയുമായുള്ള യുദ്ധസാധ്യത നിലനില്‍ക്കുന്നു: പാക്ക് സര്‍ക്കാര്‍

spot_img
spot_img

ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ തിരഞ്ഞെടുപ്പു നടത്തുന്നത് നീട്ടിവയ്ക്കണമെന്നു സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചു.

ഇന്ത്യയുമായുള്ള യുദ്ധഭീഷണി, രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത, വര്‍ധിച്ചുവരുന്ന ഭീകരവാദം എന്നിവ തിരഞ്ഞെടുപ്പിനു തടസ്സമായി നില്‍ക്കുന്നതായി മന്ത്രാലയം പറയുന്നു. രാഷ്ട്രീയമായി നിര്‍ണായകമായ പഞ്ചാബ് പ്രവിശ്യയിലെ തിരഞ്ഞെടുപ്പ് രാജ്യത്തെ വംശീയ പ്രശ്നങ്ങള്‍, ജല തര്‍ക്കങ്ങള്‍ തുടങ്ങിയവ മുതലെടുക്കാന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ മാസം 10നു പ്രഖ്യാപിച്ചിരുന്ന തിരഞ്ഞെടുപ്പ് മാറ്റിയ കമ്മിഷന്റെ ഉത്തരവ് സുപ്രീം കോടതി ബെഞ്ച് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് മേയ് 14നു തിരഞ്ഞെടുപ്പു നടത്തണമെന്നു നിര്‍ദേശിക്കുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments