ന്യൂഡല്‍ഹി: എസ് എന്‍ സി ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റിവച്ചു. ബെഞ്ചിലെ മലയാളി ജഡ്ജി സി.ടി.രവികുമാര്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ഇത്.
കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ ഹൈക്കോടതിയില്‍ ഇതേ കേസിലെ വാദം കേട്ടിട്ടുണ്ടെന്ന് പറഞ്ഞ ജസ്റ്റിസ് സി ടി രവികുമാര്‍ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് പിന്മാറി. താന്‍ പിന്മാറേണ്ടതുണ്ടോയെന്ന് ചോദിച്ചതിനുശേഷമായിരുന്നു നടപടി. ജസ്റ്റിസുമാരായ എം ആര്‍ ഷാ, മലയാളിയായ സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ലാവ്‌ലിന്‍ കേസ് ഇന്നുവീണ്ടും പരിഗണിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനും ഏറെ നിര്‍ണായകമായേക്കാവുന്ന കേസാണ് ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിച്ചതിനുശേഷം മാറ്റിവച്ചത്. ഇരുപത്തിയൊന്നാം കേസായി ലിസ്‌റ്റ് ചെയ്‌തിരുന്ന കേസ് മുപ്പത്തിമൂന്നാമത്തെ തവണയാണ് കോടതി പരിഗണിക്കുന്നത്. ആറ് മാസത്തെ ഇടവേളയ്‌ക്ക് ശേഷമായിരുന്നു കേസ് ഇന്ന് വീണ്ടും സുപ്രീം കോടതി പരിഗണിച്ചത്