Thursday, June 1, 2023

HomeMain Storyക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

spot_img
spot_img

സംസ്ഥാനത്തെ എട്ട് ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വെല്ലിങ്ടണിലെ താജ് വിവാന്താ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച.

ഇരുപത് മിനുട്ടോളം പ്രധാനമന്ത്രി മതമേലധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തി.

യുവം യൂത്ത് കോണ്‍ക്ലേവില്‍ പങ്കെടുത്ത ശേഷം വെല്ലിങ്ടണ്‍ ഐലന്റിലെ താജ് വിവാന്ത ഹോട്ടലിലേക്ക് ആണ് പ്രധാനമന്ത്രി എത്തിയത്. സിറോമലബാര്‍ സഭ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍തോമാ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക ബാവ, യാക്കോബായ സഭ മെത്രാപൊലിത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രീഗോറിയോസ്, ക്‌നാനായ സഭ അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്, കല്‍ദായ സുറിയാനി സഭ അധ്യക്ഷന്‍ മാര്‍ ഔഗിന്‍ കുര്യാക്കോസ്, സിറോ മലങ്കര സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ്, വരാപ്പുഴ അതിരൂപത ആര്‍ച്ച്‌ ബിഷപ് മാര്‍ ജോസഫ് കളത്തിപ്പറമ്ബില്‍, ക്‌നാനായ സിറിയന്‍ സഭ അധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ സേവേറിയോസ് എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. കൂടിക്കാഴ്ച ഇരുപത് മിനുട്ടോളം നീണ്ടുനിന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ ആണ് കൂടി കാഴ്ചയിലൂടെ ബി ജെ പി കൂടുതല്‍ ലക്ഷ്യമിടുന്നത്

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments