Friday, May 16, 2025

HomeMain Storyആണവായുധം പ്രയോഗിച്ചാല്‍ അന്ത്യം കുറിക്കും: ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പുമായി ബൈഡന്‍

ആണവായുധം പ്രയോഗിച്ചാല്‍ അന്ത്യം കുറിക്കും: ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പുമായി ബൈഡന്‍

spot_img
spot_img

ന്യൂയോര്‍ക്ക്: ആണവായുധം പ്രയോഗിച്ചാല്‍ ഉത്തരകൊറിയന്‍ ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സുക് യോളും വൈറ്റ് ഹൗസില്‍ വച്ചാണ് നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളെ നേരിടുന്നതിന് ദക്ഷിണ കൊറിയക്ക് കൂടുതല്‍ സുരക്ഷാസഹായങ്ങള്‍ അമേരിക്ക നല്‍കുമെന്നും ബൈഡന്‍ അറിയിച്ചു. ഉത്തര കൊറിയ ആണവായുധം പ്രയോഗിച്ചാല്‍ അതിവേഗം അമേരിക്ക ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുടെ സഹായത്തോടെ തിരിച്ചടിക്കുമെന്ന് യൂണും വ്യക്തമാക്കി.

അമേരിക്കയുടെ ആണാവയുധ സംരക്ഷണം ദക്ഷിണ കൊറിയയ്ക്കും നല്‍കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായി ഇരുരാഷ്ട്രതലവന്മാരും കരാറില്‍ ഒപ്പിട്ടു. കരാറിന്റെ ഭാഗമായി ഇരുരാജ്യങ്ങളും പരസ്പരം തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറും. ദക്ഷിണകൊറിയന്‍ സേനയ്ക്ക് ആണാവയുധ മേഖലയില്‍ യുഎസ് സഹായമുണ്ടാകും. ദക്ഷിണകൊറിയ സ്വന്തമായി ആണാവയുധം നിര്‍മ്മിക്കില്ലെന്നും കരാറില്‍ വ്യക്തമാക്കുന്നു.

ആണവായുധ വിന്യാസത്തിന് സഹായകരമാകുന്ന അമേരിക്കയുടെ ബാലിസ്റ്റിക് അന്തര്‍വാഹിനി ദക്ഷിണ കൊറിയക്ക് സമീപം ആദ്യ ഘട്ടത്തില്‍ എത്തിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments