ബുഡാപെസ്റ്റ് : ഹംഗറിയില്‍ 3 ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഉജ്വല സ്വീകരണം. ഹംഗറിയിലെ കത്തോലിക്കരെ സന്ദര്‍ശിക്കുന്നതിനെത്തിയ അദ്ദേഹം നാളെ പാര്‍ലമെന്റിനു മുന്നിലെ പൊതുവേദിയില്‍ കുര്‍ബാന അര്‍പ്പിക്കും.

പ്രസിഡന്റ് കാതലിന്‍ നൊവാക്, പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍ എന്നിവരുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും. അയല്‍രാജ്യമായ യുക്രെയ്‌നിലെ ഒരു വര്‍ഷം പിന്നിട്ട റഷ്യന്‍ അധിനിവേശം, യൂറോപ്പിലെ കുടിയേറ്റ പ്രശ്‌നം എന്നിവ ചര്‍ച്ചയാകും.
മാര്‍ച്ചില്‍ ശ്വാസതടസ്സം മൂലം ആശുപത്രിയിലായ ശേഷം ഇതാദ്യമാണ് മാര്‍പാപ്പ വിദേശ സന്ദര്‍ശനം നടത്തുന്നത്. വിമാനത്തില്‍ നിന്നിറങ്ങിയ മാര്‍പാപ്പ വടിയുടെ സഹായത്തോടെ നടന്നാണ് കാറില്‍ കയറിയത്.