ബുഡാപെസ്റ്റ് : എല്ലാവരെയും സഹായിക്കാനും കാരുണ്യത്തിന്റെ സംസ്‌കാരം വളര്‍ത്തിയെടുക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പ ഹംഗറിയിലെ ജനങ്ങളോട് അഭ്യര്‍ഥിച്ചു. യുക്രെയ്‌നില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കിയതിന് ഹംഗറിയെ അഭിനന്ദിക്കുകയും ചെയ്തു.
ഹംഗറി സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ മാര്‍പാപ്പ ഓര്‍ത്തഡോക്‌സ് സഭയുടെ ഹംഗറിയിലെ പ്രതിനിധി ഹിലാരിയന്‍ മെത്രാപ്പോലീത്തയുമായി കൂടിക്കാഴ്ച നടത്തി. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ കിറില്‍ പാത്രിയര്‍ക്കീസുമായി കൂടിക്കാഴ്ച ഉദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയെ ന്യായീകരിക്കുന്നതിന്റെ പേരില്‍ മാറ്റിവയ്ക്കുകയായിരുന്നു.
ദാരിദ്ര്യവും വേദനയും അനുഭവിക്കുന്നവരെ സഹായിക്കുന്നില്ലെങ്കില്‍ വിശ്വാസികള്‍ എന്നു വിളിക്കപ്പെടാന്‍ നമ്മള്‍ യോഗ്യരല്ലെന്ന് സെന്റ് എലിസബത്ത് പള്ളിയില്‍ അംഗപരിമിതരും പാവപ്പെട്ടവരുമായുള്ള പ്രത്യേക കൂടിക്കാഴ്ചയില്‍ മാര്‍പാപ്പ പറഞ്ഞു. ഉച്ചകഴിഞ്ഞു സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ യുവജന സമ്മേളനത്തിലും പങ്കെടുത്തു. ഇന്ന് തുറന്ന വേദിയില്‍ കുര്‍ബാന അര്‍പ്പിക്കുന്ന മാര്‍പാപ്പ ത്രിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും.