ന്യൂഡല്‍ഹി: ഇന്ത്യയെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാക്കിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ അമേരിക്കയില്‍ നിന്നും ഡല്‍ഹിയിലെത്തിച്ചു.
ന്യൂഡല്‍ഹി പാലം വ്യോമസേന വിമാനത്താവളത്തിലാണ് റാണെയുമായുളള വിമാനമിറങ്ങിയത്.
ഇവിടെ നിന്നും റാണയെ എന്‍ഐഎ ആസ്ഥാനത്തേക്ക് നീക്കും. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി തീഹാര്‍ ജയിലിലേക്ക് തഹാവൂര്‍ റാണയെ മാറ്റുമെന്നാണ് സൂചന
രഹസ്യകേന്ദ്രത്തിലേക്ക് എത്തിച്ച് ചോദ്യം ചെയ്യുമോയെന്ന കാര്യത്തിലും വ്യക്തമല്ല. തഹാവൂര്‍ റാണയെ ദില്ലയില്‍ എത്തിക്കുന്നത് കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ഡല്‍ഹിയിലൊരുക്കിയിട്ടുള്ളത്.
റാണയുമായി വരുന്ന റൂട്ടുകളില്‍ അര്‍ധസൈനികരെയും വിന്യസിച്ചിട്ടുണ്ട്. എന്‍ഐഎ ആസ്ഥാനത്ത് എത്തിച്ചശേഷം എന്‍ഐഎ ഡിജിയടക്കം 12 ഉദ്യോഗസ്ഥരുടെ സംഘമായിരിക്കും റാണയെ ചോദ്യം ചെയ്യുക.