Wednesday, April 23, 2025

HomeNewsKeralaകാട്ടാനക്കലിയില്‍ ആതിരപ്പള്ളിയില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കാട്ടാനക്കലിയില്‍ ആതിരപ്പള്ളിയില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

spot_img
spot_img

തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ ആതിരപ്പള്ളിയില്‍ രണ്ടു ജീവനുകള്‍ക്കൂടി നഷ്ടമായി. ആദിവാസി വിഭാഗത്തില്‍പ്പെട്ട വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. അതിരപ്പള്ളി വഞ്ചികടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കുടില്‍കെട്ടി പാര്‍ക്കുകയായിരുന്നു ഇവര്‍ അടങ്ങുന്ന കുടുംബം.

ഇന്നലെയാണ് ഇവര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ഇവര്‍ക്കുനേരെ കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോള്‍ ചിതറിയോടുകയായിരുന്നു. അതിരപ്പിള്ളി പിക്‌നിക് സ്‌പോട്ടിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്.

മുന്നിലകപ്പെട്ട സതീഷനെയും അംബികയെയും കാട്ടാന ആക്രമിക്കുകയായിരുന്നു. പുഴയിലാണ് അംബികയുടെ മൃതദേഹം കണ്ടെത്തിയത്. മറ്റുള്ളവരെ വനംവകുപ്പ് അധികൃതര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും രണ്ടു പേരുടെ ജീവന്‍ നഷ്ടമായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments